കേരളത്തിലെ കോളജുകൾ അടുത്ത മാസം ആദ്യം തുറക്കും. ജനുവരി നാലിനാണ് കോളജുകൾ തുറക്കുക.പി ജി ക്ലാസുകൾ, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളും തുടങ്ങും. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർത്ഥികൾ വീതമേ ഉണ്ടാകാൻ പാടുള്ളു. ശനിയാഴ്ചയും പ്രവർത്തി ദിനമായിരിക്കും. കോളജ് തുറക്കലിന് മുന്നോടിയായി അധ്യാപകർ ഈ മാസം 28 മുതൽ കോളജിലെത്തണമെന്നും നിർദേശമുണ്ട്.