കോന്നിയില്‍ ഇക്കോ ടൂറിസം സര്‍ക്യൂട്ടും , മലയോര – വന വിഭവ സംസ്കരണ കേന്ദ്രവും സ്ഥാപിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : എല്‍ ഡി എഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുവാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ വികസന കാര്യങ്ങള്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു .
തെന്മല ,അച്ചന്‍കോവില്‍ ,കോന്നി ,അടവി , ഗവി ,തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് രൂപീകരിച്ചാല്‍ അത് കോന്നിയുടെ ടൂറിസം മേഖലയ്ക്ക് മുതല്‍കൂട്ടാകും എന്നാണ് പ്രധാന നിര്‍ദേശം .അച്ചന് കോവില്‍ കല്ലേലി വഴി ടൂറിസ്റ്റുകള്‍ക്ക് കോന്നിയില്‍ എത്തിച്ചേരുവാനും കഴിയും .
കൂടാതെ മലയോര മേഖലയില്‍ മലയോര ഉത്പന്നങ്ങളുടെയും വന വിഭവങ്ങളുടെയും സംസ്കരണത്തിന് വേണ്ടി സംസ്കരണ ശാല കൂടി സ്ഥാപിക്കുന്നതിന് ഉള്ള നിര്‍ദേശം പരിഗണനയ്ക്കായി എം എല്‍ എ സമര്‍പ്പിച്ചു .