സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കുംഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍

ഡിസംബർ 23: ദേശീയ കർഷക ദിനാചരണവും ഹരിതാശ്രമം ശിലാഫലക സ്ഥാപനവും കർഷകരെ ആദരിക്കലും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : എക്കോ – ഫിലോസഫറും അതിവേഗ രേഖാ ചിത്രകാരനുമായ ജിതേഷ്ജി യുടെ മതാതീത- പാരിസ്ഥിതിക ആത്മീയ ഗുരുകുലം ഹരിതാശ്രമം എക്കോസഫി
സെന്‍ററിന്‍റെ ശിലാഫലകസ്ഥാപനം ദേശീയ കർഷകദി നാചരണത്തിന്‍റെ ഭാഗമായി ഡിസംബർ 23 നു രാവിലെ 10 മണിക്ക്‌ തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം എക്കോ-ഫിലോസഫി സെന്ററിൽ നടക്കും.

ശിൽപിയും യുവ ഓഷധകർഷകനും പുരാവസ്തു ഗവേഷകനുമായ ശിലാ സന്തോഷ്‌ ശിലാഫലക സ്ഥാപനം നിർവ്വഹിക്കും. മണ്ണുമര്യാദ, പ്രകൃത്യോപാസന, ജലസാക്ഷരത എന്നിവയെ അടിസ്ഥാനപ്പെടുത്തിയ പാരിസ്ഥിതിക ആത്മീയതയും തത്വചിന്തയും പുതുതലമുറയിലേക്ക്‌ പകരലാണു ഹരിതാശ്രമം കമ്യൂണിന്‍റെ ലക്ഷ്യമെന്ന് എക്കോസഫി കമ്യൂൺ ഡയറക്റ്റർ ജിതേഷ്ജി പറഞ്ഞു.

കാർഷികവൃത്തി കാലോചിതമായ മെഡിറ്റേഷനാണെന്നും അന്നം വിളയിക്കുന്ന കർഷകനേക്കാൾ മഹത്വമുള്ള ആത്മീയ പ്രവർത്തകനില്ലെന്നുമുള്ള തത്വചിന്തയാണു ഹരിതാശ്രമം മുന്നോട്ടുവയ്ക്കുന്നത്‌. ചടങ്ങിനോടനുബന്ധിച്ച്‌ പ്രദേശത്തെ പത്ത്‌ കർഷകരെ ജിതേഷ്ജി ആദരിക്കും