കോന്നി വാര്‍ത്ത ഡോട്ട് കോം : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അരുവാപ്പുലം പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് പിടിച്ചെടുക്കുകയും വിജയികള്‍ മെമ്പര്‍മാരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു അധികാരം ഏറ്റെടുത്തു . പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തതോടെ ഒരു വനിതാ മെംബറെ മുന്‍ നിര്‍ത്തി ചില തല്‍പര കക്ഷികള്‍ ഇവരാണ് പഞ്ചായത്ത് പ്രസിഡണ്ട് എന്നു ഇന്നലെ മുതല്‍ നവ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു . പ്രായം കുറഞ്ഞ മെംബര്‍ എന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് മുതല്‍ ഇവരാണ് പ്രസിഡണ്ട് എന്നു വരുത്തി തീര്‍ത്തുകൊണ്ടാണ് നവ മാധ്യമത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് .
പാര്‍ട്ടിയുടെയോ വനിതാ മെമ്പറുടെയോ അറിവോ സമ്മതമോ ഇല്ലാതെ ആണ് ഇങ്ങനെ വാര്‍ത്ത പടച്ചു വിടുന്നത് . 26 നു മാത്രമേ സി പി ഐ എം ഏരിയ കമ്മറ്റി പ്രസിഡന്റുമാരെ തീരുമാനിക്കൂ എന്നിരിക്കെയാണ് വ്യാജ വാര്‍ത്തകള്‍ക്കുചിലര്‍ അമിത പ്രചാരണം നല്‍കുന്നത് . ഇത് പാര്‍ട്ടി അന്വേഷിക്കണം .
ഇങ്ങനെ ഒരു പ്രസിഡന്‍റിനെ തീരുമാനിച്ചിട്ടില്ല എന്നു പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞു .
അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറ വാര്‍ഡില്‍ നിന്നും ഇടത് പക്ഷത്തില്‍ നിന്നും ജയിച്ച രേഷ്മ മറിയം റോയി പ്രസിഡണ്ട് ആണെന്ന് ഉള്ള തരത്തില്‍ ആണ് വ്യാജ പ്രചാരണം നടക്കുന്നത് .ഇത്തരം വ്യാജ പ്രചാരണത്തിന് എതിരെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം എന്നാണ് ജനകീയ അഭിപ്രായം .
21 വയസ്സു തികഞ്ഞ അന്ന് പത്രിക സമര്‍പ്പിച്ചു കൊണ്ട് രേഷ്മ ശ്രദ്ധ നേടിയിരുന്നു . ഊട്ടുപാറ വാര്‍ഡില്‍ നിന്നും ജയിച്ചതോടെ വനിതാ സംവരണമായ പ്രസിഡണ്ട് സ്ഥാനത്തിലേക്ക് രേഷ്മയുടെ പേര് ചിലര്‍ മുന്‍ തൂക്കം നല്‍കി പ്രചരിപ്പിച്ചു . എതിരാളികള്‍ക്ക് ഇതൊരു നല്ല ആയുധവുമായി . രേഷ്മയുടെ പേര് പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ടെങ്കിലും സി പി എം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല . കല്ലേലി തോട്ടം വാര്‍ഡില്‍ നിന്നും 145 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വീണ്ടും ജയിച്ച പി സിന്ധുവിന്‍റെ പേരാണ് പ്രസിഡണ്ടായി പ്രഥമ പരിഗണയില്‍ എന്ന് അറിയുന്നു . സിന്ധു രണ്ടാം തവണയാണ് കല്ലേലി തോട്ടം വാര്‍ഡില്‍ നിന്നും ജയിക്കുന്നത് .അങ്ങനെ വരുമ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തിന് ആദ്യ പരിഗണന സിന്ധുവിന്‍റെ പേരിന് തന്നെയാണ് .സി പി ഐ (എം) അരുവാപ്പുലം കല്ലേലി ലോക്കല്‍ കമ്മറ്റി അംഗം , മഹിളാ അസ്സോസിയേഷന്‍ ഏരിയ കമ്മറ്റി അംഗം , തോട്ടം തൊഴിലാളി യൂണിയന്‍ ജില്ലാ നേതാവ് തുടങ്ങിയ നിലകളില്‍ സിന്ധു മികച്ച പ്രവര്‍ത്തനം ആണ് നടത്തുന്നത് . മുന്‍ഗണന പരിശോധിച്ചാല്‍ പി സിന്ധുവിന് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നല്‍കണം എന്നാണ് തോട്ടം മേഖലയില്‍ നിന്നുള്ള ആവശ്യം .
അതിനു ഇടയിലാണ് രേഷ്മ മറിയം റോയിയാണ് പഞ്ചായത്ത് പ്രസിഡണ്ട് എന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ വ്യാജ പ്രചരണം നടക്കുന്നത് . ഇത് പാര്‍ട്ടി അണികളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നു .
സി പി എം ലോക്കല്‍ കമ്മറ്റിയുടെ സമ്മതത്തോടെ ഏരിയ കമ്മറ്റിയാണ് തങ്ങളുടെ പ്രസിഡന്റുമാരുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത് . വൈസ് പ്രസിഡന്‍റ് സ്ഥാനം സി പി ഐയ്ക്ക് ആണ്.