Trending Now

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

 

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു അപകടം. പ്രദീപ് ആക്ടീവയിൽ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. കൈരളി ചാനലിലും പിന്നീട് മം​ഗളത്തിലും ജോലി ചെയ്തിരുന്ന പ്രദീപ് ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിൽ ജോലി ചെയ്യുകയായിരുന്നു.

© 2025 Konni Vartha - Theme by
error: Content is protected !!