നേരിന്‍റെ പാതയിലൂടെ ജന ഹൃദയത്തിലൂടെ
നന്‍മയെ ചേര്‍ത്ത് പിടിച്ച് വി എം ചെറിയാന്‍
ഞാന്‍ സ്ഥാനാര്‍ഥി , ഇന്നത്തെ അതിഥി
ശ്രീ വി എം ചെറിയാന്‍ ( അരുവാപ്പുലം പഞ്ചായത്ത് പത്താം വാര്‍ഡ്
പടപ്പയ്ക്കല്‍ , യു ഡി എഫ് സ്ഥാനാര്‍ഥി )
തോടും വയലും മലയും ചേര്‍ന്ന ഗ്രാമീണതയുടെ തുടി താളം മീട്ടുന്ന അരുവാപ്പുലം ദേശത്തിലെ മനോഹര ഗ്രാമം .ഇത് പടപ്പയ്ക്കല്‍പത്താം വാര്‍ഡ് . കര്‍ഷകരുടെ വിയര്‍പ്പിനാല്‍ മണ്ണ് നൂറു മേനി പൊന്നായി വിള തരുന്ന ഭൂമിക .
ഈ ഗ്രാമത്തിലെ ജനതയുടെ മനസ്സ് ആരെക്കാളും കൂടുതല്‍ അറിയാവുന്ന ഒരാളാണ് തദ്ദേശ സ്വയം ഭരണ വകുപ്പായ അരുവാപ്പുലം പഞ്ചായത്തിലെ പത്താം വാര്‍ഡായ പടപ്പയ്ക്കലിലെ യു ഡി എഫ് സ്ഥാനാര്‍ഥി.കൈപ്പത്തി അടയാളത്തില്‍ മല്‍സര രംഗത്ത് സജീവമായി ഉള്ള വി എം ചെറിയാന്‍ തന്‍റെ ഗ്രാമത്തില്‍ എന്താണ് വേണ്ടത് എന്ന് പറയുന്നു .
സഞ്ചാരയോഗ്യമായ റോഡ് അനിവാര്യം തന്നെ .പടപ്പക്കല്‍ ഗ്രാമത്തിലെ റോഡിന്‍റെ ഇന്നത്തെ ശോച്യാവസ്ഥ മാറണം . കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ ഉള്ള ആര്‍ജവം കൈമുതലായുണ്ട് . ഭവന രഹിതര്‍ക്ക് വാസ യോഗ്യമായ വീടും അടിസ്ഥാന സൌകര്യവും നേടികൊടുക്കാന്‍ പ്രാപ്തന്‍ അതാണ് വി എം ചെറിയാന്‍ .
ഗ്രാമ വികസനത്തിന് പ്രായോഗികമായ നടപടികള്‍ ആണ് വേണ്ടത് .എന്നും എപ്പോഴും കൂടെ നിന്ന് സര്‍ക്കാര്‍ സംവിധാനം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നിലയില്‍ കൈകളില്‍ എത്തിക്കാന്‍ ശേഷിയും കരുത്തും സ്നേഹവും കരുണയും കൈമുതലായുള്ള ശ്രീ വി എം ചെറിയാന്‍ തന്‍റെ ആശയങ്ങള്‍ അവതരിപ്പിച്ചു .അത് കേള്‍ക്കുക .
നാടിന് നന്‍മ ഉണ്ടാകണം എന്ന് സദാ മനസ്സില്‍ ആഗ്രഹിക്കുന്ന വി എം ചെറിയാനെ പോലെ ഉള്ളവര്‍ ആണ് നാടിന്‍റെ സാരഥികളാകേണ്ടത് . ഈ ചിന്ത മനസ്സില്‍ ഉറപ്പിച്ച് കൊണ്ട് വി എം ചെറിയാന് കൈപ്പത്തി അടയാളത്തില്‍ വോട്ടുകള്‍ നല്‍കി നമ്മുടെ സ്നേഹം പ്രകടിപ്പിക്കാം . നാടിന്‍റെ വികസനത്തില്‍ ഒത്തൊരുമിച്ചു നില്‍ക്കുന്ന വി എം ചെറിയാനെ അനുഗ്രഹിക്കുക .