Trending Now

മായം കലര്‍ന്ന മദ്യം : കോന്നിയിലെ കുട്ടീസ് ബാര്‍ എക്‌സൈസ് അടച്ചു പൂട്ടി

കോന്നി വാര്‍ത്ത ഡോട്ട് കോം : വീര്യം കുറഞ്ഞ മദ്യം വില്‍പന നടത്തിയ കോന്നി കുട്ടീസ് ബാര്‍ എക്‌സൈസ് അടപ്പിച്ചു. മദ്യത്തിന്‍റെ വീര്യം സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പത്തനംതിട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഏഴ് മാസം മുന്‍പ് ബാറിലെത്തി പരിശോധന നടത്തി ശേഖരിച്ച മദ്യത്തിന്‍റെ പരിശോധനാ ഫലം വന്നതിനെ തുടര്‍ന്നാണ് നടപടി.കോന്നി എക്സൈസ് ഓഫീസില്‍ പലരും വിളിച്ച് പരാതി ഉന്നയിച്ചു എങ്കിലും കോന്നി എക്സൈസ് പാര്‍ട്ടി ഇതിനെ സംബന്ധിച്ചു അന്വേഷണം നടത്തിയില്ല എന്ന പരാതിയും ഉണ്ട് . വീര്യം കുറഞ്ഞ മദ്യം വില്‍പന നടത്തിയ കോന്നി കുട്ടീസ് ബാര്‍ എക്‌സൈസ് അടപ്പിച്ചു എന്ന വാര്‍ത്ത എക്സൈസ് വകുപ്പില്‍ നിന്നും പി ആര്‍ ഡി വഴി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല . ഇത് സംബന്ധിച്ചു കോന്നി വാര്‍ത്ത എക്സൈസ് വകുപ്പിന് അയച്ച ഇമെയിലിന് ഇതുവരെ എക്സൈസ് വകുപ്പ് മറുപടി തന്നിട്ടില്ല .

ലാബ്പരിശോധനയില്‍ മദ്യത്തിന് വേണ്ടവീര്യം ഇല്ലന്നു കണ്ടെത്തി. വീര്യം വോളിയം ബൈ വോളിയം 42.86 ശതമാനം വേണ്ടയിടത്ത് 33 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതത്രെ. പരിശോധനാ ഫലം വന്നതിനെ തുടര്‍ന്ന് പത്തനംതിട്ട എക്‌സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി നടപടിക്രമങ്ങള്‍ പാലിച്ച ശേഷമാണ് ബാര്‍ അടച്ചത്.ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.കൂടാതെ പിഴയും അടയ്‌ക്കേണ്ടി വരും.വെബ് ക്യൂ ആപ്പില്ലാതെ ആളുകള്‍ക്ക് മദ്യം നല്‍കിയിരുന്നു എന്ന പരാതിയും ഉണ്ടായിരുന്നു . മദ്യ വിലയേക്കാള്‍ 30 രൂപാ വരെ ഉയര്‍ന്ന തുകയ്ക്ക് ആണ് വെബ് ക്യൂ ആപ്പ് ഇല്ലാത്തവര്‍ക്ക് മദ്യം നല്‍കിയത് . കൌന്‍ററില്‍ പണം വാങ്ങി ബില്‍ നല്‍കുമെങ്കിലും മദ്യ വിതരണ സ്ഥലത്തു ഈ ബില്‍ വാങ്ങി വെക്കും .
റോഡില്‍ വെച്ചോ മറ്റോ എക്സൈസ് പിടിച്ചാല്‍ ഉപഭോക്താവിന് കാണിക്കുവാന്‍ ബില്‍ ഇല്ലാത്ത അവസ്ഥയും ഉണ്ടായിരുന്നു . മാസങ്ങളായി ഈ ഇനത്തില്‍ ലക്ഷങ്ങള്‍ ലഭിച്ചു . ഈ വിഷയവുമായി പ്രതികരിക്കാന്‍ ഉടമയെ ബന്ധപ്പെട്ടു എങ്കിലും മറുപടി ലഭിച്ചിട്ടില്ല .

നിലവില്‍ വെബ് ക്യൂ പ്രകാരം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മദ്യം പാഴ്‌സല്‍ നല്‍കി വരികയായിരുന്നു. ബാര്‍ തുറക്കുന്നതു വരെ മദ്യത്തിനായി കോന്നിക്കാര്‍ക്ക് കൂടല്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ ബിവറേജ് ഔട്ട് ലെറ്റുകളെ ആശ്രയിക്കേണ്ടി വരും.പിഴ ഈടാക്കി ഇവിടെ മദ്യ വിതരണം തുടങ്ങിയാല്‍ ഗുണ മേന്‍മ ഉള്ള മദ്യം ആണോ വില്‍ക്കുന്നത് എന്നത് സംബന്ധിച്ചു ദിനവും പരിശോധന ഉണ്ടാകണം . വെബ് ക്യൂ ആപ്പില്ലാതെ മദ്യം വിതരണം ചെയ്താല്‍ ഉടനടി നടപടി ഉണ്ടാകണം എന്നാണ് ആവശ്യം .

വീര്യം കുറഞ്ഞ മദ്യം ഇവിടെ എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ചു ദുരൂഹമാണ് . ബിവറേജ് വകുപ്പ് അറിയാതെ വീര്യം കുറഞ്ഞ മദ്യം ഏത് മാര്‍ഗത്തിലൂടെ ഇവിടെ വിറ്റൂ എന്നു അന്വേഷിക്കണം . ഇതില്‍ ഉള്ള എക്സൈസ് ജീവനക്കാരുടെ പങ്കും അന്വേഷണ പരിധിയില്‍ ഉണ്ടാകണം .വീര്യം കുറഞ്ഞ മദ്യം ഇവിടെ എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ചു ദുരൂഹമാണ് . ബിവറേജ് വകുപ്പ് അറിയാതെ വീര്യം കുറഞ്ഞ മദ്യം ഏത് മാര്‍ഗത്തിലൂടെ ഇവിടെ വിറ്റൂ എന്നു അന്വേഷിക്കണം . ഇതില്‍ ഉള്ള എക്സൈസ് ജീവനക്കാരുടെ പങ്കും അന്വേഷണ പരിധിയില്‍ ഉണ്ടാകണം .