Trending Now

തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്,പുതുവത്സരാഘോഷം:സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിപ്പ്

Spread the love

 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2020, ക്രിസ്തുമസ്, പുതുവത്സരാഘോഷം 2020-21 നോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും ഉപയോഗവും വര്‍ധിപ്പിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നവംബര്‍ 25 മുതല്‍ 2021 ജനുവരി 2 വരെ ജാഗ്രതാ കാലയളവായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയെ മൂന്നു മേഖലകളായി തിരിച്ച് മൂന്നു സ്‌ട്രൈക്കിങ് ഫോഴ്‌സുകള്‍ രൂപീകരിച്ചിട്ടുള്ളതും പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കുന്നതിതിനും സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിനും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമിനെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ തുടരുകയാണ്.
രാത്രികാലങ്ങളിലെ വാഹനപരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്് ജില്ലയിലെ പ്രധാന പാതകളിലെല്ലാം എക്‌സൈസ് ഫോഴ്‌സിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കുകയും കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്നും പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി.വേണുഗോപാലക്കുറുപ്പ് അറിയിച്ചു.
നിരോധിത പുകയില ഉല്പ്പന്നങ്ങളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിനു നടപടികള്‍ സ്വീകരിച്ചുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളും നിരന്തരമായി പരിശോധനയ്ക്ക് വിധേയമാക്കി നടപടികളും സ്വീകരിച്ച് വരുന്നു.വ്യാജമദ്യമയക്കുമരുന്നുമായും പുകയിലയുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍റൂം, പത്തനംതിട്ട- 04682222873, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട-9447178055, അസി. എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട-9496002863, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് , പത്തനംതിട്ട- 9400069473, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പത്തനംതിട്ട- 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, അടൂര്‍- 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റാന്നി- 9400069468, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മല്ലപ്പള്ളി -9400069470, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരുവല്ല-9400069472, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട- 9400069476, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, കോന്നി- 9400069477, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, റാന്നി -9400069478, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ചിറ്റാര്‍- 9400069479, എക്‌സൈസ് റേഞ്ച് ഓഫീസ്, അടൂര്‍- 9400069475, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, മല്ലപ്പള്ളി-9400069480, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, തിരുവല്ല- 9400069481

error: Content is protected !!