പത്തനംതിട്ട ജില്ലാ പഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: 144, 3, 76.
മുനിസിപ്പാലിറ്റികളില്‍ സാധുവായ 1234 നാമനിര്‍ദേശ പത്രികകള്‍
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 1234 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 16 പത്രികകള്‍ തള്ളി. 627 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്.
മുനിസിപ്പാലിറ്റി- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: അടൂര്‍- 240, 1, 111. പത്തനംതിട്ട- 310, 14, 147. തിരുവല്ല- 370, നില്‍, 186. പന്തളം- 314, 1, 183.
ബ്ലോക്ക് പഞ്ചായത്തുകളില്‍ സാധുവായ 638 നാമനിര്‍ദേശ പത്രികകള്‍
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 638 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 12 പത്രികകള്‍ തള്ളി. 406 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍: മല്ലപ്പള്ളി, 87, -, 47. പുളിക്കീഴ്, 46, -, 46. കോയിപ്രം- 85, 11, 46. ഇലന്തൂര്‍- 54, -, 54. റാന്നി- 106, 1, 55. കോന്നി- 69, -, 50. പന്തളം- 93, -, 49. പറക്കോട്- 98, -, 59.