Trending Now

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു

Spread the love

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നാളെ മുതലാണ് സന്നിധാനത്തേക്ക് കര്‍ശന നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കുക.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്നു മുതല്‍ ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമാകുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. ശബരിമല മേല്‍ശാന്തിയായി വി കെ ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തിയായി എം എന്‍ രജികുമാറും സ്ഥാനമേല്‍ക്കും.വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ മുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുക. തന്ത്രിയുടെ കാര്‍മികത്വത്തില്‍ സോപാനത്താണ് ചടങ്ങുകള്‍. ഇന്ന് നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം എസ് പരമേശ്വരന്‍ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും.

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ പ്രവേശനം. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ലക്ഷകണക്കിന് ആളുകള്‍ എത്തിയ സ്ഥലത്താണ് ഇത്തവണ പ്രതിദിനം ആയിരം പേര്‍ മാത്രമായി എത്തുന്നതെന്ന പ്രത്യകതയും ഈ തീര്‍ത്ഥാടന കാലത്തുണ്ട്.

error: Content is protected !!