Trending Now

കോന്നി മണ്ഡലത്തില്‍ മുന്‍ തൂക്കം ആര്‍ക്ക്

കോന്നി വാര്‍ത്ത : 1965ല്‍ ആണ് കോന്നി മണ്ഡലം രൂപീകൃതമാകുന്നത് . ഇപ്പോള്‍ കോന്നി നിയോജകണ്ഡലത്തിൽ 11 പഞ്ചായത്തുകളാണ് ഉള്ളത്.കോന്നി അരുവാപ്പുലം തണ്ണിത്തോട്, മൈലപ്ര, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ എന്നീ പഞ്ചായത്തുകള്‍ . ആറിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.

കോന്നി അരുവാപ്പുലം തണ്ണിത്തോട്, മൈലപ്ര, വള്ളിക്കോട്, പ്രമാടം, പഞ്ചായത്തുകളിലാണ് യു.ഡി.എഫ്. ഭരണം ഉള്ളത്. ഏനാദിമംഗലം, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഭരണമാണ്.ഏനാദിംഗലം മലയാലപ്പുഴ, കലഞ്ഞൂർ, വള്ളിക്കോട് പഞ്ചായത്തുകളിൽ ബി.ജെ.പി.ക്ക് അംഗങ്ങളുണ്ട് ഈ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 6 പഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന നിഗമനത്തില്‍ ആണ് ബി ജെ പി .പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് കോന്നി മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ലീഡ് ലഭിച്ചിരുന്നു.കോന്നി മണ്ഡലം 23  വര്‍ഷത്തിന് ശേഷം യു ഡി എഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു എന്ന നേട്ടം ഉണ്ട് .കോന്നി ബ്ളോക്ക് പഞ്ചായത്ത് യു ഡി എഫ് ആണ് .