കോന്നി വാര്‍ത്ത : ആർമിയിൽ മദ്രാസ് റെജിമെന്‍റില്‍ സേവനമനുഷ്ടിക്കുന്ന നരിയാപുരം കിഴക്കേ വീട്ടിൽ കെ.എൻ ശ്രീജിത്തിനു ആദരം . കാശ്മീരിൽ പാകിസ്ഥാനുമായുണ്ടായ ഷെല്ലാക്രമണത്തിൽ വലതുകാലിൽ വെടിയേറ്റ് വളരെ സാഹസികമായി തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടിൽ വിശ്രമിക്കുകയാണ് ഈ ധീര ജവാന്‍ .ഈ ധീരജവാനെ ടീംപത്തനംതിട്ട സോളിടെര്‍സ് (തപസ് )കേരള ബറ്റാലിയൻ ncc commanding officer COL MANISH GUPTA പൊന്നാടയണിയിച്ചു ആദരിച്ചു . ഇതിനോട് അനുബന്ധിച്ച് നിർധനരായ 20ഓളം പാവപ്പെട്ട കുട്ടികൾക്കു 3 മാസത്തേക്ക് ദിനപത്രവും വീടുകളിൽ എത്തിച്ചു നൽകുന്നതിന്‍റെ പ്രകാശനവും നടത്തി. തപസ് പ്രസിഡന്‍റ് ശ്രീമണി ,സരിൻ, അജിത് , വിശാഖ് എന്നിവര്‍ സംസാരിച്ചു . 30 ഭാരവാഹികള്‍ സന്നിഹിതരായിരുന്നു .