Trending Now

തേക്കുതോട് രാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം

 

കോന്നി വാര്‍ത്ത : തേക്കുതോട് സ്വദേശിനി ആയ രാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജിയുടെ കുടുംബം നടത്തുന്ന സമരത്തിൻ്റെ അഞ്ചാം ദിവസം സത്യാഗ്രഹ സമരം ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ക്രിമിനൽ സംഘങ്ങൾ സിപിഎം ഭരണത്തിന്‍റെ മറവിൽ അഴിഞ്ഞാടുകയാണ്.ഈ സംഘത്തിൽപ്പെട്ട ആളുകൾ ജനങ്ങളുടെ സ്വൈരജീവിതത്തിനു തന്നെ ഭീഷണി ആയി മാറിയിരിക്കുകയാണ്. രാജിയുടെ മരണത്തിന്‍റെ ഉത്തരവാദികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അപലപനീയമാണ്, ഉന്നതതല അനേഷണം നടത്തി പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.ബി ജെ പി തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ഡി ശശിധരൻ, ജനറൽ സെക്രട്ടറി റ്റി സി വിജയകുമാർ ജില്ലാ കമ്മിറ്റി അംഗം സുഭാഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!