Trending Now

കടല്‍ വിഭവങ്ങളൊരുക്കി ഹോട്ടല്‍ തുടങ്ങാം

 

കോന്നി വാര്‍ത്ത : കടല്‍ വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് അവസരം. ഫിഷറീസ് സാഫ് ആണ് അവസരമൊരുക്കുന്നത്. രണ്ടു മുതല്‍ അഞ്ചുവരെ വനിതകളുടെ ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. പ്രായം 20 നും 50 മധ്യേ. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും. അപേക്ഷാഫോം കൊല്ലം മത്സ്യഭവന്‍, ശക്തികുളങ്ങര സാഫ് ഓഫീസുകളില്‍ ലഭിക്കും. അവസാന തീയതി ഒക്‌ടോബര്‍ 30. വിശദ വിവരങ്ങള്‍ കൊല്ലം ശക്തികുളങ്ങര സാഫ് നോഡല്‍ ഓഫീസറുടെ കാര്യാലയത്തിലും 9633076431, 9745390549, 9745403570, 9895332871 എന്നീ നമ്പരുകളിലും ലഭിക്കും.

error: Content is protected !!