Trending Now

പറക്കുളം നിരവ്-പറകുളം ക്ഷേത്രം പടി റോഡ് നിർമ്മാണം പൂർത്തീകരിച്ചു

 

കോന്നി വാര്‍ത്ത :തണ്ണിത്തോട് പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച പറക്കുളം നിരവ്-പറകുളം ക്ഷേത്രം പടി റോഡ് കെ യു. ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു.

എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും, ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 4.90 രൂപയും ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയത്. പ്ലാൻ റ്റേഷൻ തോട്ടത്തിലൂടെയുള്ള റോഡ് കാലങ്ങളായി തകർച്ചയിലായിരുന്നു. ഇത് സംബന്ധിച്ചു എം എൽ എ യ്ക്ക് നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചത്.

കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി ആർ രാമ ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പ്രവീൺ പ്രസാദ്, കെ ജെ ജെയിംസ്, കെ വി സുഭാഷ്, കെ പി മോഹൻ കുമാർ, നിരീഷ് മോഹൻ, ജോസ് വർഗീസ് കപ്പിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!