Trending Now

വിവിധ ധനസഹായ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത : വനിതാ ശിശു വികസന വകുപ്പിന് ‍ കീഴില്‍ 2020- 21 സാമ്പത്തിക വര്‍ഷത്തിലെ വിവിധ ധനസഹായ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം -‘പടവുകള്‍”, വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, അശരണരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്കുളള തുടര്‍ ധനസഹായ പദ്ധതി – ‘അഭയകിരണം’ , വിധവാ പുനര്‍ വിവാഹധനസഹായ പദ്ധതി ‘മംഗല്യ ‘( വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.) എന്നീ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 20ന് മുന്‍പായി ബ്ലോക്ക്/ മുനിസിപ്പാലിറ്റി തലത്തിലുളള ഐ . സി. ഡി. എസ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് അതാത് ഐ . സി ഡി എസ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് wcd.kerala. gov.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0477 2960147.

 

error: Content is protected !!