Trending Now

കോന്നിയില്‍ ഹിന്ദി സിനിമ ഷൂട്ടിങ്ങ് ആരംഭിക്കുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ വിശാലമായ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ വീണ്ടും സിനിമയുടെ ക്യാമറാ കണ്ണുകള്‍ പതിയുന്നു . ഇക്കുറി കൊക്കാത്തോട് ഗ്രാമത്തിലേക്ക് ആണ് പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത് . പുതിയ ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായി കൊക്കാത്തോട്ടിലെ ഗ്രാമീണ ഭംഗി നേരില്‍ കാണുവാന്‍ പുതിയ ഹിന്ദി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് എത്തി . കൊക്കാത്തോട്ടിലെ അപ്പൂപ്പന്‍ തോടും , കാട്ടാത്തി പാറയും മറ്റ് ഇടങ്ങളും ഇനി ഹിന്ദി സിനിമയില്‍ ഇടം പിടിക്കും . ഏതാനും മാസം മുന്നേ കോന്നിയില്‍ മറ്റൊരു ഹിന്ദിസിനിമയുടെ ഷൂട്ടിങ്ങ് നടന്നു . ഒരു ഇംഗ്ലീഷ് സിനിമയും കോന്നിയില്‍ വെച്ചു ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തു എങ്കിലും കോവിഡ് മൂലം ഷൂട്ടിങ്ങ് മാറ്റി വെച്ചു .
കോന്നി ഗ്രാമത്തിലെ വശ്യ മനോഹരമായ സ്ഥലങ്ങളില്‍ ഇതിനോടകം 12 മലയാള സിനിമകള്‍ ചിത്രീകരിച്ചു . ഏതാനും സീരിയലുകളും ചിത്രീകരിച്ചു . നിരവധി യൂട്യൂബ് ബ്ലോഗര്‍മാരുടെയും ഇഷ്ട സ്ഥലം ആണ് കോന്നി .

error: Content is protected !!