കല്ലേലിക്കാവിൽ ഇന്ന് മുതല്‍ പത്തു ദിനം സ്വർണ്ണ മലക്കൊടി ദർശനം

 

കോന്നി :അച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ (17/12/2025)പത്തു ദിവസവും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 999 മലയുടെ സ്വർണ്ണ മലക്കൊടി ദർശനം ഉണ്ടാകും.

പ്രഭാതത്തിൽ നിലവറ തുറന്ന് കാർഷിക വിളകൾ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും, മുളയരിയും തെണ്ടും തെരളിയും സമർപ്പിച്ചു അടുക്കുകൾ വെച്ച് ഊരാളി മല വിളിച്ചു ചൊല്ലി പൂജകൾ അർപ്പിക്കും.
അച്ചൻ കോവിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി അച്ചൻ കോവിൽ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളും ദേശക്കാരും കല്ലേലിക്കാവിൽ എത്തി മലകളുടെ അനുഗ്രഹത്തിന് വേണ്ടി മുറുക്കാൻ വെച്ചു അനുവാദം വാങ്ങിയിരുന്നു.

Related posts