മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കുളള ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്‌ശേഷം 02.30നുമാണ്. ജില്ലാ കലക്ടറാണ് ജില്ലാ പഞ്ചായത്ത് വരണാധികാരി. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല. മുനിസിപ്പാലിറ്റികളില്‍ ഇതിനായി വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ചേരുന്ന അംഗങ്ങളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ ഒരാള്‍ നാമനിര്‍ദേശം ചെയ്യണം. മറ്റൊരാള്‍ പിന്താങ്ങണം. നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരായിട്ടില്ലെങ്കില്‍ സ്ഥാനാര്‍ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കാനോ ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തിനെ…
Read Moreദിവസം: ഡിസംബർ 16, 2025
അരുവാപ്പുലം കേന്ദ്രീകരിച്ച് വിദേശ മദ്യ വില്‍പ്പന :ഒരാള്‍ പിടിയില്‍
konnivartha.com; കോന്നി അരുവാപ്പുലം തോപ്പില്‍ മിച്ച ഭൂമിയ്ക്ക് സമീപം കുരുടാന്‍ മുക്ക് കേന്ദ്രീകരിച്ച് വിദേശ മദ്യം വ്യാപകമായി വിറ്റഴിക്കുന്നു എന്ന പരാതിയില്‍ എക്സൈസ് നടത്തിയ പരിശോധയില്‍ ബാഗിന് ഉള്ളില്‍ സൂക്ഷിച്ച അളവില്‍ കൂടുതല്‍ ഉള്ള വിദേശ മദ്യം കണ്ടെത്തി . ഒരാളെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു . മാസങ്ങളായി ഇവിടെ വിദേശ മദ്യ വില്‍പ്പന നടക്കുന്നു എന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു . ഇതിനെ തുടര്‍ന്ന് ഇവിടം നിരീക്ഷണത്തിലായിരുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വിദേശ മദ്യം വില്‍പ്പന നടന്നു എന്നുള്ള പരാതിയില്‍ മേല്‍ ആണ് നടപടി . ഒരു കുപ്പിയ്ക്ക് ഇരുനൂറു രൂപ വരെ ലാഭം വാങ്ങിയാണ് വില്‍പ്പന . അളവില്‍ കൂടുതല്‍ വിദേശ മദ്യം ബാഗില്‍ നിന്നും കണ്ടെത്തി . വില്‍പ്പനയ്ക്ക് വേണ്ടിയാണ് സൂക്ഷിച്ചിരുന്നത് . സ്ത്രീകളും പെണ്‍കുട്ടികളും പരാതി ഉന്നയിച്ചിരുന്നു .സജീവ്…
Read Moreഅച്ചൻകോവിൽ ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന് 17 ന് കൊടിയേറും
konnivartha.com; അച്ചന്‍കോവില്‍ ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന് 17ന് കൊടിയേറും. 26ന് സമാപിക്കും. ദിവസവും രാവിലെ 5.15ന് നെയ്യഭിഷേകം, 6ന് മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, 12.30ന് അന്നദാനം, 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന, 7.30ന് അന്നദാനം, 9.30ന് ഹരിവ സനം പാടി നടയടയ്ക്കൽ. ഇന്ന് വൈകിട്ട് തിരുവാഭരണം വരവേൽക്കും , 17ന് രാവിലെ 10ന് കൊടിയേറ്റ്, 11ന് കളഭാഭിഷേകം, 12ന് കൊടിയേറ്റ് സദ്യ, രാത്രി 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 19ന് 12ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, 6.45ന് അന്നദാനം, 7ന് നാമജപലഹരി, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ. 20ന് 12ന് ഉത്സവബലി, 1ന് ഉത്സവബലിദർശനം, 7.45ന് കൈകൊട്ടിക്കളി, 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്,8.10ന് ഡാൻസ്, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ. 21ന് 12ന് ഉത്സവബലി, 1ന് ഉത്സവബലിദർശനം, 7.45ന് ഭക്തിഗാനമേള, 8ന് ശ്രീഭൂതബലി…
Read More