തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നു വരുന്നു . തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലായി 12,391 വാര്‍ഡുകളിലാണ് ജനവിധി. വൈകുന്നേരം 6 വരെ വോട്ടെുപ്പ് തുടരും. വോട്ടെണ്ണൽ മറ്റെന്നാള്‍ നടക്കും
ആകെ ഒരു കോടി 53 ലക്ഷത്തി 37,176 വോട്ടര്‍മാരാണുള്ളത്. 80.90 ലക്ഷം വനിതാ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു. മൂന്നു കോര്‍പറേഷനുകള്‍, 47 മുനിസിപ്പാലിറ്റികള്‍, ഏഴു ജില്ലാ പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, 470 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ്. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്. പ്രശ്ന ബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
