വയനാട് ജില്ലയിലെ ചുരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരുന്ന ആളുകൾക്ക് തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി വാഹന സൗകര്യമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ഇതിനായി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ വയനാട് ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
Read Moreദിവസം: ഡിസംബർ 7, 2025
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടിന് നടക്കും
തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ എട്ട് രാവിലെ എട്ടിന് നടക്കും. വരണാധികാരികള്‍ ചുമതലപ്പെട്ട സെക്രട്ടറിമാര്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ച് വിതരണ കേന്ദ്രങ്ങളില്‍ എത്തി പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റണം. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് എത്തിചേരണം
Read Moreപോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍….
konnivartha.com; വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം. രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ട് വിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും. മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ…
Read Moreപോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി( 08/12/2025 )
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകള്‍ക്ക് അവധി പ്രഖ്യാപിച്ചു തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസം( ഡിസംബര്‍ 8) ജില്ല കലക്ടറും ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയുമായ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് അവധി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറക്കോട് ബ്ലോക്കിന്റെ പോളിംഗ് സാധനസാമഗ്രി വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അടൂര്‍ ബിഎഡ് സെന്ററിലും സമീപ പ്രദേശത്തും അനിയന്ത്രിത തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് ഡിസംബര്‍ എട്ടിന് അവധി പ്രഖ്യാപിച്ച് ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
Read Moreസ്ത്രീ സുരക്ഷാ പദ്ധതി: വ്യാജപ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കും
konnivartha.com; സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‘സ്ത്രീ സുരക്ഷാ’ പദ്ധതിയുമായി ബന്ധപ്പെട്ട നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. സ്ത്രീ സുരക്ഷ പദ്ധതിയിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും ഔദ്യോഗികമായി അപേക്ഷാ ഫോം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സർക്കാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷം മാത്രമേ ഇതിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. നിലവിൽ പ്രചരിക്കുന്ന അപേക്ഷാ ഫോമുകൾ സർക്കാർ തയ്യാറാക്കിയതോ അംഗീകരിച്ചതോ അല്ലെന്നും അവയ്ക്ക് യാതൊരു നിയമസാധുതയും ഇല്ലെന്നും സർക്കാർ കമ്മീഷന് നൽകിയ കത്തിൽ വ്യക്തമാക്കി.
Read More