കേന്ദ്ര ഉദ്യോഗസ്ഥ, പൊതു പരാതി & പെൻഷൻ മന്ത്രാലയത്തിന്റെ കീഴിലെ പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW), 2025 നവംബർ 30 വരെ രാജ്യ വ്യാപകമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 4.0 നടത്തുന്നു.പെൻഷൻകാരുടെ ഡിജിറ്റൽ ശാക്തീകരണം എന്ന ഗവൺമെന്റ് കാഴ്ചപ്പാടിന് കീഴിലുള്ള ഒരു പ്രധാന സംരംഭമാണിത്. ഡിജിറ്റൽ ഇന്ത്യ, ഈസ് ഓഫ് ലിവിങ് എന്നീ ദൗത്യങ്ങളുമായി സംയോജിപ്പിച്ച് കൊണ്ട് ഈ സംരംഭം നടപ്പാക്കുന്നു. രാജ്യവ്യാപക കാമ്പയിൻ്റെ ഭാഗമായി, ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനും മുഖ പ്രാമാണീകരണം, വാതിൽപ്പടി സേവനങ്ങൾ എന്നിവയിലൂടെ ഡി എൽ സി സൗകര്യം ലഭിക്കുന്ന പെൻഷൻകാരുമായി സംവദിക്കുന്നതിനുമായി 2025 നവംബർ 20 ന് പാലക്കാടും 2025 നവംബർ 21 ന് തൃശൂരും ഉള്ളDLC ക്യാമ്പ് ഐടി ഡയറക്ടർ കെ എൻ തിവാരി സന്ദർശിക്കും . ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി…
Read Moreദിവസം: നവംബർ 18, 2025
വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾക്കും അനുമതി വാങ്ങണം
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാർഗനിർദേശങ്ങൾക്ക് വിധേയവുമായിരിക്കണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ ആറ് മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവർത്തനം നടത്തേണ്ടത്. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകർപ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർഥികളുടെയോ പ്രതിപക്ഷപാർട്ടി…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 18/11/2025 )
പള്ളിക്കെട്ട് ശബരിമലയ്ക്ക്…അയ്യന് സംഗീത വിരുന്നൊരുക്കി ഗോകുല്‍ദാസും സംഘവും വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോള്‍ അയ്യനെകാണാന്‍ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീര്‍ഥാടകര്‍. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുല്‍ദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്. ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷന്‍ ഷോയാണ് ഇവര്‍ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയില്‍ ഗാനാര്‍ച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുല്‍ദാസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് നീണ്ടൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചായി നാദസ്വരം വായിച്ച് ഗോകുല്‍ദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ്. അച്ഛന്‍ നെടുംകുന്നം മോഹന്‍ദാസാണ് ആദ്യഗുരു. ഗോകുല്‍ദാസിനോടൊപ്പം സന്തോഷ് തോട്ടക്കാട് (തവില്‍), സതീഷ് കൃഷ്ണ റാന്നി (വയലിന്‍), രമേശ് വണ്ടാനം (കീബോര്‍ഡ്), വികാസ് വി.അടൂര്‍ (തബല), സൂരജ്…
Read Moreതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അറിയിപ്പുകള്‍ ( 18/11/2025 )
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 63 നാമനിര്‍ദേശ പത്രിക ലഭിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇന്ന് (നവംബര്‍ 18) 63 നാമനിര്‍ദേശ പത്രിക ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് രണ്ടും നഗരസഭയിലേക്ക് എട്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒന്നും ഗ്രാമപഞ്ചായത്തുകളിലേക്ക് 52 പത്രികയുമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് കോഴഞ്ചേരി, പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് ഒന്നു വീതവും നഗരസഭയിലേക്ക് തിരുവല്ല- 4, പന്തളം- 3, അടൂര്‍- 1 ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്ലപ്പള്ളിയില്‍ നിന്ന് ഒന്നുമാണ് പത്രിക ലഭിച്ചത്. ഗ്രാമപഞ്ചായത്തില്‍ നിന്ന് ആറന്മുള ആറ്, അരുവാപ്പുലം, അയിരൂര്‍, ഇലന്തൂര്‍, എഴുമറ്റൂര്‍, കോന്നി, റാന്നി പഴവങ്ങാടി, ആനിക്കാട്, പ്രമാടം മൂന്ന് വീതവും കുറ്റൂര്‍, വെച്ചൂച്ചിറ, മൈലപ്ര, വടശേരിക്കര, ചെറുകോല്‍ രണ്ടു വീതവും കടപ്ര, കലഞ്ഞൂര്‍, കവിയൂര്‍, കോഴഞ്ചേരി, കുളനട, ഓമല്ലൂര്‍, പെരിങ്ങര, റാന്നി അങ്ങാടി, കൊടുമണ്‍, കൊറ്റനാട്, നാരാങ്ങാനം, തോട്ടപ്പുഴശേരി…
Read Moreശബരിമല ദർശനം :തീർഥാടക കുഴഞ്ഞുവീണ് മരിച്ചു
ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരണപ്പെട്ടത് . അപ്പാച്ചിമേട്ടില്‍ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി.
Read Moresabarimala emergency phone number
ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ:പ്രധാന ഫോൺ നമ്പറുകൾ konnivartha.com; ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് സേവനം തേടാവുന്നതാണ് . അടിയന്തര മെഡിക്കൽ സെന്ററുകൾ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കി .ഒപ്പം ശബരിമലയിലെ പ്രധാന ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു :മെഡിക്കൽ എമർജൻസി കോൺടാക്റ്റ് നമ്പർ 04735-203232 അടിയന്തര മെഡിക്കൽ സെന്ററുകൾ 1. നീലിമല അടിഭാഗം 2. നീലിമല മധ്യഭാഗം 3. നീലിമല ടോപ്പ് 4. APPACHIMEDU BOTTOM 5. APPACHIMEDU MIDDLE 6. APPACHIMEDUTOP 7. ഫോറസ്റ്റ് ക്യാമ്പ് ഷെഡ് 8. മരക്കൂട്ടം 9. ക്യൂ കോംപ്ലക്സ്-2 10. ക്യൂ കോംപ്ലക്സ് SM1 11. സാരംകുത്തി 12. വാവരുനട 13. SOPANAM 14. പാണ്ടിതാവളം 15. ചരൽമേട് ടോപ്പ് 16. ഫോറസ്റ്റ് മോഡൽ ഇ.എം.സി. 17.ചാരൽമേട് ബോട്ടം sabarimala emergency phone number HEALTH…
Read Moreക്ലൗഡ്ഫ്ലെയർ തകരാര്‍ : X, ChatGPT, മറ്റ് ജനപ്രിയ ന്യൂസ് വെബ്‌സൈറ്റുകൾ എന്നിവ പ്രവർത്തിക്കുന്നില്ല
Cloudflare down: Many parts of Internet just stopped working :Several parts of the internet went down on Tuesday following a technical issue at Cloudflare:Cloudflare outage causes error messages across the internet :US company that defends millions of websites against malicious attacks suffers unidentified problem സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്സിലും ചാറ്റ് ജി പി റ്റി ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന നൂറുകണക്കിന് ന്യൂസ് വെബ് സൈറ്റുകള്‍ എന്നിവ വലിയ സാങ്കേതിക തടസ്സം നേരിടുന്നു. ലോഗിൻ ചെയ്യുക, പുതിയ പോസ്റ്റുകൾ ലോഡുചെയ്യുക, ആപ്പും വെബ്‌സൈറ്റും ആക്‌സസ് ചെയ്യുക തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളെ ഈ തടസ്സം ബാധിച്ചു.ഒപ്പം അറിയപ്പെടുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ സുരക്ഷാ കാര്യത്തിനു ആശ്രയിക്കുന്ന ക്ലൗഡ്ഫ്ലെയറിനും സാങ്കേതിക തടസ്സം നേരിട്ടതോടെ നൂറുകണക്കിന്…
Read Moreപമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്‌സുകളുണ്ട്. ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അനൗണ്‍സ്‌മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ക്ക് പുറമേയാണിത്. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200…
Read Moreശബരിമലയില്‍ മുന്നൊരുക്കങ്ങളുടെ അപര്യാപ്തത :തിരക്ക് നിയന്ത്രണാതീതം
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് . മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് തിരക്ക് കൂടിയത് എന്നുള്ള കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ തന്നെ സമ്മതിച്ചു .കേരളം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായി. എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നു . ഇവര്‍ എത്താൻ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറയുന്നു . മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത് .തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിട്ടു . തിരക്ക് ക. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പോലീസ് അധികൃതര്‍ പറയുന്നു . തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍…
Read Moreകോന്നി ഗ്രാമപഞ്ചായത്ത് : യു ഡി എഫ് മുഴുവന്‍ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു
konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലും മത്സരിക്കാന്‍ ഉള്ള മുഴുവന്‍ സ്ഥാനാർത്ഥികളെയും ഐക്യജനാധിപത്യമുന്നണി പ്രഖ്യാപിച്ചു വാർഡ് പേര് : സ്ഥാനാർത്ഥി 01 ആഞ്ഞിലികുന്ന് നിഷാകുമാരി ഇ.കെ വനിതാ സംവരണം 02 കിഴക്കുപുറം ജിൽഷാ ഷാജി വനിതാ സംവരണം 03 ചെങ്ങറ അജി കൊച്ചുകുഞ്ഞ് പട്ടികജാതി ജനറൽ 04 അട്ടച്ചാക്കൽ അഡ്വ. സജേഷ് കെ.സാം ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 05 തേക്കുമല സൂര്യകല. ആർ വനിതാ സംവരണം 06 കൊന്നപ്പാറ വെസ്റ്റ് സിന്ധു ശശി പട്ടികജാതി വനിത 07 അതുമ്പുംകുളം സ്‌കറിയ പനച്ചത്തറയിൽ ജനറൽ 08 കൊന്നപ്പാറ ജോബിൻ ഇടയാടിയിൽ ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 09 പയ്യനാമൺ മോഹനൻ കെ.കെ (മോഹനൻ കാലായിൽ) | ജനറൽ 10 പെരിഞ്ഞൊട്ടയ്ക്കൽ | സണ്ണിക്കുട്ടി ജി ജനറൽ 11 മുരിങ്ങമംഗലം അനിത ബിജു വനിതാ സംവരണം 12…
Read More