കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കി .
Read Moreദിവസം: ജൂലൈ 25, 2025
ശക്തമായ മഴ പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
konnivartha.com: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവല്ല കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലാണ് ക്യാമ്പ്. രണ്ട് കുടുംബങ്ങളിലായി മൂന്ന് പുരുഷന്‍മാരും ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ക്യാമ്പിലുണ്ട്
Read Moreകോന്നി മെഡിക്കല്‍കോളേജില്‍ 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും
konnivartha.com: കോന്നി മെഡിക്കല്‍കോളേജില്‍ 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും . മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50% വരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും. 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി ആണ് നാളെ ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് . ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് ( KASP ) ഉള്ള രോഗികൾക്കും, മെഡിസെപ്പ് ഉള്ളവർക്കും,JSSK, AROGYA KIRANAM എന്നീ സർക്കാർ സ്കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്നുകൾ സൗജന്യമായി ആയി ലഭിക്കുന്നതാണ്. ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാ വിധ സർജിക്കൽ ഇൻസ്‌ട്രുമെന്റുകളും, ജീവൻ രക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും. മെഡിക്കൽ കോളേജിലെയും സമീപ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള HLL ഫാർമസി ആൻഡ് സർജിക്കൽസ് വലിയ രീതിയിൽ പ്രയോജനപ്പെടും
Read Moreകോന്നിയില്‍ ശക്തമായ കാറ്റ് : പല ഭാഗത്തും നാശനഷ്ടം
konnivartha.com: കോന്നിയില്‍ ഇന്ന് വെളുപ്പിനെയും വൈകിട്ടും ഉണ്ടായ ശക്തമായ കാറ്റില്‍ പലഭാഗത്തും നാശനഷ്ടം ഉണ്ടായി . മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുത ലൈനുകളും പോസ്റ്റും തകര്‍ന്നു . അരുവാപ്പുലം പടപ്പക്കല്‍ ഭാഗത്ത് വീടിനു മുകളില്‍ മരം വീണു വീടിനു നാശനഷ്ടം ഉണ്ടായി . കോന്നിയില്‍ കെട്ടിട മുകളില്‍ വെച്ച ഫ്ലെക്സ് റോഡില്‍ വീണു . യാത്രികരോ വാഹനമോ അപ്പോള്‍ അവിടെ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി . ഇന്ന് വെളുപ്പിനെ ഉണ്ടായ കാറ്റില്‍ പല ഭാഗത്തും കൃഷിയ്ക്ക് നാശനഷ്ടം ഉണ്ടായി . വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ പല ഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു റോഡിന് കുറുകെ വീണു . അപകടാവസ്ഥയില്‍ ഉള്ള മരങ്ങള്‍ മുറിച്ചു മാറ്റണം എന്നുള്ള പഞ്ചായത്ത് അറിയിപ്പുകളും നിര്‍ദേശങ്ങളും ആരും പാലിച്ചിട്ടില്ല . റോഡിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണാല്‍ കോന്നി അഗ്നി ശമന…
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി
konnivartha.com: കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചിലവില്‍ നിര്‍മിച്ച ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റും, ഓപ്പറേഷന്‍ തിയേറ്റര്‍, 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം (ജൂലൈ 26, ശനി) രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന്‍ തീയറ്ററും സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം. പുതിയ ഒപി വിഭാഗം, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, 2 എല്‍ഡിആര്‍…
Read Moreസൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. രാത്രിയാവാം ജയിൽ ചാടിയതെന്നാണ് കരുതുന്നത് ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമിന് ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടി ; വിവരം കിട്ടുന്നവർ 9446899506 എന്ന നമ്പറിൽ അറിയിക്കുക
Read Moreകാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു: ഒരാൾ മരിച്ചു
തിരുവല്ല മന്നംകരച്ചിറിയൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്.തിരുവല്ലയിൽനിന്ന് ആണ് ജയകൃഷ്ണനും സുഹൃത്തുക്കളും യാത്ര തിരിച്ചത് . മുത്തൂർ കാവുംഭാഗം റോഡില്‍വച്ച് നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് മറിഞ്ഞു . അനന്തു, ഐബി എന്നിവരും കാറിലുണ്ടായിരുന്നു.ഐബിയുടെ (20) നില ഗുരുതരമാണ്.
Read Moreസ്ത്രീകൾക്ക് സുരക്ഷിത താമസമൊരുക്കാൻ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകൾ നിർമിക്കും. ആറെണ്ണത്തിന്റെ നിർമാണത്തിന് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള ഹോസ്റ്റലുകളുടെ വർക്ക് ഓർഡർ ഉടൻ നൽകും. ഇടുക്കി ചെറുതോണി (12.10കോടി), വാഴത്തോപ്പ് (10.64 കോടി), ആലപ്പുഴ മാവേലിക്കര (12.28 കോടി), പടനാട് (12.27 കോടി), കണ്ണൂർ മട്ടന്നൂർ (14.44 കോടി), കോഴിക്കോട് (14.15 കോടി ), പത്തനംതിട്ട റാന്നി (10.10 കോടി), കോട്ടയം ഗാന്ധി നഗർ (18.18 കോടി), തൃശൂർ മുളംകുന്നത്തുകാവ് (13.65 കോടി), തിരുവനന്തപുരം ബാലരാമപുരം (2.19 കോടി) എന്നിവിടങ്ങളിലാണ് ഹോസ്റ്റലുകൾ ഒരുക്കുന്നത്. ആകെ 633 ബെഡുകളാണ് ഹോസ്റ്റലുകളിലുണ്ടാവുക. 120 കോടി രൂപ ചെലവിലാണ് ഹോസ്റ്റലുകൾ നിർമിക്കുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ എസ്. എ.…
Read Moreറംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി: ഒരു വയസ്സുകാരന് ദാരുണാന്ത്യം
റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു.പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Read More