Trending Now

എസ്.എന്‍.എം.സി വാഷിംഗ്ടണ്‍ ഡിസി വിഷു സമുചിതമായി ആഘോഷിച്ചു

Spread the love

 

konnivartha.com: വിദേശ പെരുമകളിലും ആഘോഷ ആരവങ്ങളുടെ തനിമ നഷ്ടമാകാതെ എസ്.എന്‍.എം.സി ഈ വർഷവും വിഷു ആഘോഷങ്ങൾ പ്രൗഢ ഗാംഭീര്യമായി ആഘോഷിച്ചു. മെരിലാൻഡിൽ സംഘടിപ്പിച്ച വിഷു ആഘോഷങ്ങളിലേക്കു എസ്.എന്‍.എം.സി പ്രസിഡണ്ട് പ്രേംജിത്ത് എല്ലാവരെയും സ്വാഗതം ചെയ്തു.

എസ്.എന്‍.എം.സിയുടെ മുതിർന്ന എല്ലാ കുടുംബാങ്ങളും ഈ വർഷത്തെ വിഷു ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ, ആഘോഷങ്ങൾ അനിർവചനീയമായ അനുഭവമായി മാറി. ഭക്തിസാന്ദ്രമായ പൂജാദി കർമങ്ങൾക്കു ശേഷം എല്ലാവർക്കും വിഷു കൈനീട്ടം നല്കി.

പരമ്പരാഗത പൈതൃകത്തിന്റെ മാറ്റുകൂട്ടുന്ന വിഷു സദ്യക്ക് ശേഷം, പ്രായഭേദമെന്യേ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വർണ്ണശബളമായ കലാപരിപാടികൾ വിഷു ആഘോഷങ്ങളുടെ തനിമ നിലനിർത്തി.

ചിരകാല സ്മരണകൾക്കു പുതുജീവൻ നൽകികൊണ്ട് തത്സമയം ചിട്ടപ്പെടുത്തിയ തിരുവാതിര അപ്രതീക്ഷിതമായ ഒരു അനുഭവമായി. യൂത്ത് പ്രേസിടെണ്ട് മാസ്റ്റർ പ്രണിതിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങൾ പര്യവസാനിച്ചു.

 

വാര്‍ത്ത: സന്ദീപ് പണിക്കര്‍

error: Content is protected !!