
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രമായ ആനത്താവളത്തിൽ വേലിക്കല്ല് വീണ് മരിച്ച അടൂര്‍ കടമ്പനാട് നിവാസി നാലുവയസ്സുകാരൻ അഭിരാമിന്‍റെ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടും .അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി കിട്ടുന്നത്.
ആനത്താവളം ഇക്കോടൂറിസം കേന്ദ്രത്തിലെ സന്ദർശകർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും,വനവികാസ് ഏജൻസിയാണ് ഇതിനുള്ള പ്രീമിയം അടയ്ക്കുന്നത് എന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി പറഞ്ഞു.