Trending Now

‘ഹയര്‍ ദി ബെസ്റ്റ് ‘ പദ്ധതിയുമായി വിജ്ഞാന കേരളവും കുടുംബശ്രീയും

Spread the love

 

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രാദേശിക തൊഴിലുകള്‍ കണ്ടെത്തി അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന ‘ഹയര്‍ ദി ബെസ്റ്റ്് പരിപാടി ആരംഭിച്ചു.

 

പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന യോഗത്തില്‍ വിജ്ഞാന കേരളം സംസ്ഥാന ഉപദേശകന്‍ ഡോ ടി എം തോമസ് ഐസക് പദ്ധതി വിശദീകരിച്ചു. അഡ്വ മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനായി. കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി തൊഴില്‍ ദാതാക്കള്‍ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കും.

 

ജില്ലയിലെ പ്രധാനപ്പെട്ട തൊഴില്‍ ദാതാക്കള്‍ യോഗത്തില്‍ സംബന്ധിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.
ചടങ്ങില്‍ എം എല്‍ എ മാരായ അഡ്വ പ്രമോദ് നാരായണ്‍, അഡ്വ കെ യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, വൈസ് പ്രസിഡന്റ് ബീന പ്രഭ , ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് ആദില, കെ ഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!