
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് 11.04.2025 തീയതി ഉച്ചയ്ക്ക് 3.00 മണി മുതൽ തിരുവനന്തപുരംനഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് 11.04.2025 ഉച്ചയ്ക്ക് 3.00 മണി മുതൽ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്കൂൾ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതൽ ഈഞ്ചക്കൽ, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഈ റോഡുകളിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്നസമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡിൽ ഈഞ്ചക്കൽ ജംഗ്ഷനിൽ ഗതാഗതം തടസ്സപ്പെടുന്നതാണ്.
ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് 03.00 മണി മുതൽ വാഴപ്പള്ളി ജംഗ്ഷൻ , പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചു വിടുന്നതാണ്.
ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ടതായ വാഹനയാത്രക്കാർ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴി പോകേണ്ടതാണ്.ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 0471-2558731, 9497990005 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.