
konnivartha.com: കോന്നി കുമ്മണ്ണൂർ മുളന്തറ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നാല്പതാം വെള്ളിയോടനുബന്ധിച്ച് എല്ലാ വർഷങ്ങളിലും നടത്തി വരുന്ന കുരിശിന്റെ വഴി ആനകുത്തി കുരിശടിയിൽ നിന്നും മെഡിക്കൽ കോളേജ് കുരിശടിയിലേക്ക് ഇടവക വികാരി ഫാ. തോമസ് പ്രശാന്ത് ഒ ഐ സി യുടെ നേതൃത്വത്തിൽ നടന്നു .
രാവിലെ 7 മണിക്ക് ആരംഭിച്ച കുരിശിന്റെ വഴി 9 മണിക്ക് മെഡിക്കൽ കോളേജ് കുരിശ്ടിയിൽ എത്തിചേർന്നു. നാല്പതാം വെള്ളിയുടെ സന്ദേശം ഇടവക വികാരി പ്രശാന്ത് ഒ ഐ സി അച്ചൻ നൽകി. ഇടവക മിഷനറി സി. എഞ്ചലിക് ഡി എം ഗായകസംഘത്തിന് നേതൃത്വം നൽകി.