Trending Now

മഴക്കാലപൂർവ്വ ശുചീകരണം:കോന്നി അരുവാപ്പുലത്ത് ആലോചനാ യോഗം നടന്നു

Spread the love

 

konnivartha.com: മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്‍റെ  തുടർച്ചയായി അരുവാപ്പുലം വാർഡ്‌തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആലോചനായോഗം നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷതവഹിച്ചു.

വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ, 100% വാതിൽപ്പടി ശേഖരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ, ഖര-ദ്രവ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലങ്ങളിൽ ഗ്യാപ് അനാലിസിസ് എന്നിവ നടത്തി ഫെസിലിറ്റീസ് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

അതോടൊപ്പം വീട്, സ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവ ശുചീകരിക്കുന്ന നടപടികൾ എല്ലാ വർഷത്തേയും പോലെ തന്നെ ഈ വർഷവും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.പൊതുജനപങ്കാളിത്തം പ്രവർത്തനങ്ങളിൽ ഉറപ്പ് വരുത്തുവാൻ പ്രചരണ പരിപാടികൾ ഏറ്റെടുക്കുന്നതിനും എല്ലാ വാര്‍ഡ‍ിലേയും വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍‍ത്തനം മെച്ചപ്പെടുത്തി കുടുംബശ്രീ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ്, റെസിഡൻസ് അസോസിയേഷൻ തുടങ്ങി സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ മുഴുവൻ ശുചീകരണ പ്രവർത്തനങ്ങളും ചെയ്യുന്നതിനും തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺസിന്ധു പി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ സുധീര്‍, വി.കെ. രഘു, ജോജു വര്‍ഗീസ്, മിനി രാജീവ്, സ്മിത സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. എന്‍. അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!