
ഇലന്തൂരില്‍ 3.4 കോടി രൂപയുടെ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്
പട്ടികജാതി വികസന വകുപ്പ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത് 3.4 കോടി രൂപയുടെ വികസന പദ്ധതി. ലൈഫ് മിഷനിലൂടെ 22 പേര്‍ക്ക് ഭൂമി നല്‍കി. ഗ്രാമപഞ്ചായത്തുകളില്‍ 3.75 ലക്ഷം രൂപ നിരക്കില്‍ അഞ്ച് സെന്റ് ഭൂമി അനുവദിച്ചു. 45 വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി അനുവദിച്ചു. സേഫ് പദ്ധതി പട്ടികയിലുള്ള 33 പേര്‍ക്ക് ധനസഹായം നല്‍കി. രണ്ട് പേര്‍ക്ക് 100 ശതമാനം സബ്‌സിഡിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഓട്ടോറിക്ഷ അനുവദിച്ചു. അയ്യങ്കാളി ടാലന്റ് സ്‌കോളര്‍ഷിപ് ഉള്‍പ്പെടെ വിവിധ ഗ്രാന്റുകള്‍ വിതരണം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക്, പത്തനംതിട്ട നഗരസഭാ പരിധിയിലുള്ള പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര ഹോം സര്‍വേ പൂര്‍ത്തിയാക്കി. വിദേശ തൊഴില്‍ നേടുന്നതിന് 14 പേര്‍ക്ക് 12.6 ലക്ഷം രൂപ നല്‍കി.
ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസിന് ജില്ലയില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാരം ലഭിച്ചു. മികവാര്‍ന്ന ഫ്രണ്ട് ഓഫീസ് ,ദിനപത്രം, ടെലിവിഷന്‍, മാഗസീന്‍, അതിഥികള്‍ക്ക് ശീതളപാനീയങ്ങള്‍ എന്നിവ ലഭ്യമാണ്. ഗുണഭോക്താക്കള്‍ക്ക് 15 മിനിറ്റിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളുള്‍പ്പെടുന്ന സേവ് ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച മുഴുവന്‍ തുകയും ഗുണഭോക്താക്കളിലേക്ക് എത്തിക്കാനായെന്ന് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് പറഞ്ഞു.
ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച ഇലവുംതിട്ട ഗൗതമ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശിച്ചു. കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന സ്‌പെഷ്യല്‍ സിറ്റിംഗിലാണ് നടപടി.
2006 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ കോവിഡിനെ തുടര്‍ന്ന് അധ്യയനം നിലച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരുന്നെങ്കിലും നിരസിച്ച സാഹചര്യത്തിലാണ് ട്രസ്റ്റ് അധികൃതര്‍ കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ പ്രവര്‍ത്തനാനുമതി നല്‍കാമെന്ന് സിറ്റിംഗില്‍ ഹാജരായ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അപേക്ഷ
കുഫോസില്‍ 2025-26 അധ്യയന വര്‍ഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 21. ഇ മെയില്‍ – admissions.kufos.ac.in. www.admissiom.kufos.ac.in. ഫോണ്‍ 0484 2275032.
കരാര്‍ നിയമനം
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ തിരെഞ്ഞടുക്കുന്നു. അഭിമുഖം ഏപ്രില്‍ നാലിന് വൈകിട്ട് മൂന്നിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍. യോഗ്യത ബിവിഎസ്സി ആന്‍ഡ് എഎച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രഷന്‍. ഫോണ്‍- 0468 2322762.
അപേക്ഷിക്കാം
ജില്ലയിലെ ഹോമിയോ ഡിസ്പെന്‍സറികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.
അവധിക്കാല ക്യാമ്പ്
അടൂര്‍ നോളജ് സെന്ററില്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ ഒമ്പത് മുതല്‍. 3- 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 04734 229998, 8547632016.
ക്വട്ടേഷന്‍
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് മാര്‍ക്കറ്റില്‍ മാട്ടിറച്ചി വ്യാപാരം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ നാലിന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍ – 04734 240637.
ഇന്റേണ്‍ഷിപ്പ്
ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഇന്റേണ്‍ഷിപ്പ്. ഈ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫീസ് 3000 രൂപ. ഏപ്രില്‍ ഏഴ് ഉച്ചയ്ക്ക് 12 ന് സര്‍ഫിക്കറ്റുമായി കോളജില്‍ എത്തണം. ഫോണ്‍- 9495069307, 8547005046.
ലൈബ്രറി ഓട്ടോമേഷന്‍ പരിശീലനം
ഐ. എച്ച്.ആര്‍ .ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ലൈബ്രറി ഓട്ടോമേഷന്‍ ട്രെയിനിംഗില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ലൈബ്രറി സയന്‍സ് ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. ഏപ്രില്‍ ഏഴിന് രാവിലെ 10ന് രേഖകളുമായി കോളജിലെത്തണം. ഫോണ്‍- 9495069307, 8547005046, 9495106544.
പ്രവേശനം
ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫ്രഞ്ച് എ വണ്‍ ലെവല്‍ കോഴ്സ് ഏപ്രില്‍ 15ന് ആരംഭിക്കും. ഏപ്രില്‍ 14 ന് മുമ്പ് പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍ – 9495069307, 8547005046, 9526743283.
അപേക്ഷിക്കാം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 വര്‍ഷത്തെ രണ്ട് മുതല്‍ ഒമ്പത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിദ്യാലയത്തില്‍ ലഭിക്കും. അവസാന തീയതി ഏപ്രില്‍ 11.
ഫോണ്‍- 0468 2256000.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പച്ചതുരുത്ത് നിര്‍മ്മാണോദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. അംഗം രശ്മി ആര്‍ നായര്‍, സെക്രട്ടറി സുമേഷ് കുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 808/25)
ലാപ്ടോപ്പ് വിതരണം ചെയ്തു
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിസിലി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ ലതാ ചന്ദ്രന്‍, ജെസ്സി മാത്യു, റീന തോമസ്, അംഗങ്ങളായ അഡ്വ. റ്റി.കെ രാമചന്ദ്രന്‍ നായര്‍, റെന്‍സിന്‍ കെ രാജന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ എ അപര്‍ണ എന്നിവര്‍ പങ്കെടുത്തു.
വിഷു മെഗാ ഫെയര്‍
കോന്നി കയര്‍ഫെഡ് ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ 15 വരെ ഓഫറുകള്‍. കയര്‍ഫെഡ് മെത്തകള്‍ക്ക് 35 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവ്. സിംഗിള്‍കോട്ട്, ഡബിള്‍കോട്ട് മെത്തകള്‍ക്കൊപ്പം മറ്റൊന്ന് സൗജന്യം. സ്പ്രിംഗ് മെത്തകള്‍ക്കൊപ്പം ഹോസ്റ്റല്‍ ബെഡ്, തലയിണ, ബെഡ്ഷീറ്റ് എന്നിവയും ലഭിക്കും. കയര്‍ മാറ്റുകള്‍ക്കും പിവിസി ഡോര്‍മാറ്റുകള്‍ക്കും 10 മുതല്‍ 35 ശതമാനം വിലക്കിഴിവ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് പലിശരഹിത വായ്പയും പ്രത്യേക വിലക്കിഴിവും.
ഫോണ്‍ – 9447861345
അഭിമുഖം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഏപ്രില്‍ നാലിന് രാവിലെ 11 ന് അഭിമുഖം. ഫോണ്‍- 0468 2322762
സ്‌പോട്ട് അഡ്മിഷന്‍
തിരുവല്ലയിലെ അസാപ്പിന്റെ ഇലക്ട്രിക് വാഹന സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ആറ് ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍. ആറ് മാസം ദൈര്‍ഘ്യം. ഫോണ്‍ 9495999688.