
konnivartha.com: മോഹന്‍ലാലിനെ നായകനാക്കി നടനായ പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാന്‍റെ’ പ്രദര്‍ശനം ആഗോളതലത്തില്‍ നടക്കുമ്പോള്‍ കോന്നിയില്‍ സിനിമ കാണുവാന്‍ ആളുകള്‍ ഓടി എത്തുന്നു .ഇന്നലെ മുതല്‍ കോന്നി എസ് സിനിമാസ്സില്‍ “എമ്പുരാന്‍ ” റിലീസ് ചെയ്തു . വൈകിട്ട് നല്ല തിരക്ക് അനുഭവപ്പെട്ടു ഏറെ നാളുകള്‍ക്ക് ശേഷം കോന്നി നിവാസികള്‍ എസ് സിനിമാസ്സിലേക്ക് കുടുംബപരമായി ഒഴുകി എത്തി .
കോന്നി മേഖലയില്‍ ചിത്രീകരിച്ച “മാളികപ്പുറം “സിനിമ കാണാനായിരുന്നു മുന്‍പ് പ്രേക്ഷകരുടെ ഒഴുക്ക് കോന്നിയില്‍ ഉണ്ടായത് .അതിനു ശേഷം ഇപ്പോള്‍ കുട്ടികളും പ്രായമായവരും എല്ലാം കോന്നി എസ് സിനിമാസില്‍ എത്തി . നല്ല ചിത്രങ്ങള്‍ റിലീസ് ചെയ്‌താല്‍ കോന്നിയിലെ സിനിമ ആസ്വാദകര്‍ ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല .
കോന്നി ശാന്തി തിയേറ്റര്‍ മുഖം മിനുക്കി എസ് സിനിമാസ് എന്ന പേരില്‍ എത്തിയപ്പോള്‍ ഏറെ പിന്തുണ നല്‍കിയ ആളുകള്‍ ഇവിടെ ഉണ്ട് . പത്തനംതിട്ടയ്ക്കും പത്തനാപുരത്തിനും ഇടയില്‍ ഇപ്പോള്‍ കോന്നി എസ് സിനിമാസ് മാത്രം ആണ് ഉള്ളത് .
വീടുകളില്‍ സീരിയല്‍ തരംഗം ഉണ്ട് എങ്കിലും വലിയ സ്ക്രീനില്‍ ശബ്ദങ്ങളുടെ ശ്രേണിയില്‍ സിനിമ കാണണം എങ്കില്‍ സിനിമ ശാലകളില്‍ ഇപ്പോഴുംഎത്തണം .വലിയൊരു വ്യാപാര സ്ഥാപനം ആണ് ഓരോ സിനിമയും .കോടികള്‍ മുടക്കി സിനിമ നിര്‍മ്മിക്കുമ്പോള്‍ അതില്‍ നിന്നും ലക്ഷങ്ങള്‍ /കോടികള്‍ വരുമാനം പ്രതീക്ഷിച്ചു തന്നെ ആണ് ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്നത് . പണ്ട് മാനസിക ഉല്ലാസം മുന്‍ നിര്‍ത്തി ആയിരുന്നു സിനിമ നിര്‍മ്മാണം . ആയിരങ്ങളില്‍ നിന്നും ലക്ഷങ്ങളില്‍ നിന്നും കോടികളുടെ വലിയ വ്യവസായമായി സിനിമ മാറിയപ്പോള്‍ കലാമൂല്യം ഉള്ള കഥാ തന്തുക്കള്‍ നഷ്ടംമായി എന്ന് പറയാന്‍ ആഗ്രഹിക്കുന്നു .
ചെറിയ സിനിമകള്‍ വിജയിച്ച വര്‍ഷമായിരുന്നു കടന്നു പോയത് . പുതിയ മുഖങ്ങള്‍ ,സംവിധായകര്‍ തുടങ്ങി എല്ലായിടവും നവ ചേതനകള്‍ കടന്നു വന്നു . എന്നാല്‍ ഇപ്പോഴും മോഹന്‍ലാലും മമ്മൂട്ടിയും ജന മനസ്സില്‍ പഴയ സിനിമകളുടെ പേരില്‍ നിറഞ്ഞു നില്‍ക്കുന്നു . പുതിയ നടന്മാരുടെ ,നടിമാരുടെ പേരുകള്‍ മനസ്സില്‍ മിന്നി മറഞ്ഞു പോകുന്നു .
“എമ്പുരാന്‍ “പ്രമേയം വിവാദ ചര്‍ച്ചയാകുന്നു .എന്നാല്‍ സിനിമ ആയിരം കോടി ക്ലബിലേക്ക് കടന്നു കയറുന്നു .പ്രമേയം സംബന്ധിച്ചുള്ള ചര്‍ച്ച തന്നെ ആണ് ഈ സിനിമ കാണുവാന്‍ ആളുകള്‍ എത്തുന്നത് . എന്തായാലും കോന്നി എസ് സിനിമാസ് ഉണര്‍ന്നു .
റിവ്യൂ :ജയന്‍ കോന്നി