Trending Now

‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു

Spread the love

 

konnivartha.com/ചെങ്ങന്നൂർ : പുന്തല മുസ്ലീം ജമാ അത്തിന്‍റെ നേതൃത്വത്തിൽ ‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു. ഇഫ്താർ സംഗമങ്ങൾ മതസൗഹാർദ്ദത്തിന്റെ മഹനീയ വേദികളാണെന്ന്
‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലം സ്ഥാപകനും  വേഗവരയിലെ ലോക റെക്കോഡ് ജേതാവുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. ‘ഇഫ്താർ സംഗമം’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ച സംഗമം ഇമാം മുഹമ്മദ്‌ അസീം മൗലവി, കെ. പി സി. സി. സെക്രട്ടറി അഡ്വ. എബി കുറിയാക്കോസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ്മോൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ മിഥുൻ കുമാർ മയ്യൂരം, ഡി. വൈ. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി വി കെ സനോജ്, പത്തനംതിട്ട ജില്ല സെക്രട്ടറി ബി. നിസാം, ഫോക്ക്ലോർ അക്കാഡമി ചെയർമാൻ ഓ. എസ്. ഉണ്ണികൃഷ്ണൻ, ജമാഅത്ത് സെക്രട്ടറി അൻസാരി, പത്തനംതിട്ട ഡി. സി. സി ജനറൽ സെക്രട്ടറി എൻ. സി. മനോജ്, സി പി എം കോഴഞ്ചേരി ഏരിയ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. അജയകുമാർ, ഷെമീം റാവുത്തർ, വെണ്മണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ രമേശ്, മെമ്പർമാരായ മനു മുരളി, ബി ബാബു, മാർത്തോമ ഇടവക, എസ്. എൻ. ഡി. പി യോഗം, എൻ. എസ്. എസ്, കത്തോലിക്ക സഭ ഇടവക, കുളനട ടൗൺ ക്ലബ്, വിവിധ സാംസ്കാരിക സംഘടന പ്രതിനിധികൾ, വ്യാപാരി സുഹൃത്തുകൾ, വിവിധ സൗഹൃദ കൂട്ടായ്മ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

error: Content is protected !!