
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ജില്ലയില്‍ (മാര്‍ച്ച് 25)
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി നോര്‍ക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷന്‍ ക്യാമ്പ് ജില്ലയില്‍ (മാര്‍ച്ച് 25). രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ംംം.ിീൃസമൃീേീ.െീൃഴ ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം എത്തണം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇന്ന് (മാര്‍ച്ച് 25) ഉണ്ടായിരിക്കില്ല.
കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്റ്റേഷനു നല്‍കാനാകൂ. വിവരങ്ങള്‍ക്ക് 0471-2770500, 2329951, +91-8281004903 (പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91-8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം.
‘ക്ലീന്‍ വാട്ടര്‍ ക്ലീന്‍ വെച്ചൂച്ചിറ’:ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച് ഗ്രാമപഞ്ചായത്ത്
ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍ ആന്‍ഡ് ഇന്‍സിനിനേറ്റര്‍ സ്ഥാപിച്ച് ഹൈടെക് നേട്ടവുമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെയും ‘ക്ലീന്‍ വാട്ടര്‍ ക്ലീന്‍ വെച്ചുച്ചിറ’ പ്രോജക്ടിന്റെയും ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഷീനുകള്‍ സ്ഥാപിച്ചു.
വെച്ചൂച്ചിറ ബസ് സ്റ്റാന്‍ഡ് ശൗചാലയം, പഞ്ചായത്ത് കാര്യാലയം, സെന്റ് തോമസ് ഹൈസ്‌കൂള്‍, എസ് എന്‍ ഡി പി ഹൈസ്‌കൂള്‍, എസ് എന്‍ ഡി പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്നം എം ടി വി എച്ച് എസ് എസ്, മണ്ണടിശ്ശാല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ മെഷീന്റെ സേവനം ലഭിക്കും.
മെഷീനുകള്‍ സ്ഥാപിക്കാന്‍ ആറു ലക്ഷം രൂപ വിനിയോഗിച്ചു. നാണയം ഉപയോഗിച്ച് സാനിറ്ററി പാഡുകള്‍ വാങ്ങാനും ഉപയോഗിച്ചത് കത്തിച്ചുകളയാനും കഴിയുന്ന യൂണിറ്റുകളാണ്. ആര്‍ത്തവ സമയത്തെ വെല്ലുവിളികളില്‍ ഒന്നാണ് ഉപയോഗിച്ച സാനിറ്ററി പാഡുകളുടെ ശരിയായ സംസ്‌ക്കരണം. ഓഫീസുകളിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഇവ വലിയ ചോദ്യചിഹ്നമാണ്. ആര്‍ത്തവ ശുചിത്വത്തിലുണ്ടാകുന്ന ശ്രദ്ധക്കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആര്‍ത്തവ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക, ആര്‍ത്തവ ഉല്‍പന്നങ്ങള്‍, ആര്‍ത്തവ വിദ്യാഭ്യാസം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള അറിവുകള്‍ സമൂഹത്തില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.
വീടുകളിലും സ്ഥാപനങ്ങളിലും നിന്നും സാനിറ്ററി പാഡ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നാപ്കിനുകള്‍ എന്നിവ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് 85 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി ഇന്‍സിനേറ്റര്‍ സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് പറഞ്ഞു.
ക്ഷയരോഗ ദിനാചരണജില്ലാതല ഉദ്ഘാടനം
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം റാന്നിയില്‍ നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷനായി. ബോധവല്‍ക്കരണ റാലി റാന്നി ഡി.വൈ.എസ്.പി. ആര്‍ ജയരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു.
തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ റ്റി. ബി. സെന്റര്‍ റെസ്പിറേറ്ററി മെഡിസിന്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. നിയാസ് ഷാ വിഷയാവതരണം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ലിന്റാ ജോസഫ് ദിനാചരണ പ്രതിജ്ഞ ചൊല്ലി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജേക്കബ് സ്റ്റീഫന്‍, അംഗം നയന സാബു, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ. എസ് നിരണ്‍ ബാബു, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് . ശ്രീകുമാര്‍, വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലേഖ തോബിയാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം കെ രാജു , റ്റി ബി അസോസിയേഷന്‍ അംഗം കെ.വി ജോണ്‍സന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാതല പരിശീലനം
സ്‌കൂള്‍ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെല്‍ ) യുടെ ജില്ലാതല പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനംചെയ്തു. ഡോ.എസ്. നയന (ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്‍ സൈക്ക്യാട്രി ജി.എച്ച് പത്തനംതിട്ട) , ഡോ. കെ.കെ ശ്യാംകുമാര്‍ (ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍) എന്നിവര്‍ ക്ലാസ് നയിച്ചു.
വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വയോജനങ്ങളായ ഗുണഭോക്താക്കള്‍ക്ക് കട്ടിലുകളും അടുക്കള മാലിന്യം സംസ്‌കരിക്കുന്നതിന് ജി ബിന്നുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ എന്‍ യശോധരന്‍, സ്ഥിരം സമിതി അധ്യക്ഷരായ റ്റി പി സൈനബ, പി എം സാബു , വി ആര്‍ അശ്വതി , അംഗങ്ങളായ മേഴ്‌സി ജോണ്‍, സ്വപ്ന സൂസന്‍ ജേക്കബ്, ഷീലു മാനാപ്പള്ളില്‍, വി ജെ ജോര്‍ജ്കുട്ടി , രാധാ സുന്ദര്‍ സിംഗ്, എസ്.പത്മലേഖ , കെ കെ രാജീവ് , വര്‍ഗീസ് സുദേഷ് കുമാര്‍, സാറാമ്മ, ഇ കെ ശ്രീജമോള്‍ എന്നിവര്‍ പങ്കെടുത്തു.
വീല്‍ ചെയര്‍ വിതരണം
ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ടിക് വീല്‍ ചെയര്‍ വിതരണം ചെയ്തു.
പത്തനംതിട്ട പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. 10 പേര്‍ക്കായി 10.28 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു അധ്യക്ഷനായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ ഷംലാ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. റോയി സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.
അഭിമുഖം മാര്‍ച്ച് 28ന്
കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ 11 ഒഴിവിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം മാര്‍ച്ച് 28ന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ :0468 2344803.
റിസര്‍ച്ച് അസിസ്റ്റന്റ്
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് /ഹാച്ചറി ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് മാര്‍ച്ച് 28ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസല്‍ രേഖകള്‍ സഹിതം ജില്ലാ ഫിഷറീസ് കാര്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2214589.