
konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും കേരളാ നോളജ് ഇക്കണോമി മിഷന്റെയും നേതൃത്വത്തിൽ വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വേണ്ടി ത്രിദിന വ്യക്തിത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു.
കോന്നി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ മാർച്ച് 24 മുതൽ 26 വരെയാണ് പരിശീലനം. ആത്മവിശ്വാസം വർധിപ്പിച്ച് മികച്ച തൊഴിലിലേക്ക് എത്തുന്നതിന് സഹായകരമായ വിവിധ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലനം തികച്ചും സൗജന്യമാണ്.
പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം കോന്നിയിൽ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 87146 99496