Trending Now

കോന്നിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു

 

konnivartha.com: ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ഇടപെടലുകളും ശക്തമാക്കുന്നതിന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.

എക്സൈസ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, അംഗനവാടി അഡോളസെൻ്റ് ക്ലബ്ബ് അംഗങ്ങൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തി ബോധവൽക്കരണവും തുടർ പ്രവർത്തനങ്ങളും സജീവമാക്കുന്നതിന് കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.

കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എന്‍ എസ്മുരളി മോഹൻ,ജി.രാമകൃഷ്ണപിള്ള,എസ്. കൃഷ്ണകുമാർ, എം.കെ. ഷിറാസ് , വിനോദ് റോയൽ, ഗ്ലാഡിസ് ജോൺ, എം.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

© 2025 Konni Vartha - Theme by
error: Content is protected !!