
konnivartha.com/ചിറ്റാർ :ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന വയ്യാറ്റുപുഴ- പുലയൻ പാറ റോഡിന്റെ ബി. എം ടാറിങ് ആരംഭിച്ചു. 1.70 കോടി രൂപയുടെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്.ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് മുതൽ വയ്യാറ്റുപുഴ വരെയുള്ള റോഡ് 4 കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചിരുന്നു.
വയ്യാറ്റുപുഴ മുതൽ പുലയൻപാറ വരെ ആധുനിക നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ യാത്രാദുരിതത്തിന് പൂർണ്ണ ശമനം ആവുകയാണ്.
5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബിഎംബിസി സാങ്കേതികവിദ്യയിലാണ് റോഡുകൾ നിർമ്മിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ ഐറിഷ് ഓടയും ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെയാണ് പ്രവർത്തി വിഭാവനം ചെയ്തിരിക്കുന്നത്.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല. റാന്നി ആസ്ഥാനമായുള്ള കരാർ കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു നിർദ്ദേശം നൽകിയതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.