
konnivartha.com : കോന്നി – തണ്ണിത്തോട് പഞ്ചായത്തിലെ മലയോര പ്രദേശമായ അതുമ്പുംകുളം, വരിക്കാഞ്ഞലി, വലിയ മുരുപ്പ്, ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 2019 – 20 വാർഷിക പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ കൂടി സഹായത്തോടുകൂടി പദ്ധതി ആവിഷ്ക്കരിക്കുകയും 28.50 ലക്ഷം രൂപ മോട്ടർ സ്ഥാപിക്കുന്നതിന് 2022 ൽ ജലവിഭവ വകുപ്പിന് തുക കൈമാറുകയും ചെയ്തു. ഈ തുകയ്ക്ക് പുതിയതായി ആവോലിക്കുഴി മേഖലയിലെ രണ്ട് ബൂസ്റ്റർ പമ്പ് ഹൗസിലേക്കുമായി രണ്ട് മോട്ടർ സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ജല വിഭവ വകുപ്പ് വൈദ്യുതി ബോർഡിന് കണക്ഷൻ തുക അടയ്ക്കാതിരുന്നതിനാൽ മോട്ടർ പ്രവർത്തിപ്പിക്കുവാൻ കഴിയാതെ വന്നു. ജനുവരി മാസം കണക്ഷൻ തുക അടച്ചെങ്കിലും മോട്ടർ പ്രവർത്തിപ്പിക്കുന്നതിന് ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കാതെ വന്നതിനെ തുടർന്ന് ഇന്ന് നടന്ന താലൂക്ക് വികസന സമിതിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കെ. സാമുവേൽ, ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ ചിറ്റാർ എന്നിവർ സഭ ബഹിഷ്ക്കരിച്ചു. തുടർന്ന് യു ഡി എഫ് പ്രതിനിധികളായ ഐവാൻ വകയാർ, എബ്രഹാം ചെങ്ങറ, ബാബു വെന്മേലിൽ തുടങ്ങിയവരും സഭ ബഹിഷ്ക്കരിച്ചു. തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗുണഭോക്താക്കളെ അണിനിരത്തി സമരം ഏറ്റെടുത്തു കൊണ്ട് താലൂക്ക് വികസന സമിതി ഉപരോധിച്ചു.
തുടർന്ന് തഹസീൽദാർ ചർച്ചയ്ക്ക് വന്നെങ്കിലും സമരസമിതി സമരം തുടർന്നു. ഡെപ്യൂട്ടി കളക്ടർ, തഹസീൽദാർ എന്നിവർ ചർച്ചയ്ക്ക് വിളിച്ചതിൻ്റെ ഫലമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്നുതന്നെ മോട്ടർ പ്രവർത്തിപ്പിക്കുന്നതിന് തീരുമാനമാകുകയും അതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. അമ്പിളി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കെ സാമുവൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം രഞ്ചു . ആർ ജലവിഭവ വകുപ്പ് എൻജിനീയർ, ഇലക്ട്രിക്കൽ കരാറുകാരൻ, വൈദ്യുതി വകുപ്പ് എൻജിനീയർ എന്നിവരുടെ സാന്നിദ്ധ്യത്തിൻ മോട്ടർ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു.
തുടർന്ന് ജല വിഭവവകുപ്പ് ഇലക്ട്രിക്കൽ കരാറുകാർ മോട്ടർ പ്രവർത്തിപ്പിച്ചു. ഉപരോധ സമരത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്. സന്തോഷ്കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റന്മാരായ അനിസാബു, ഷാജി കെ. സാമുവൽ, ബഷീർ ചിറ്റാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, അതുമ്പുംകുളം വാർഡ് മെമ്പർ രഞ്ചു . ആർ, ശ്യാം. എസ്. കോന്നി, ഐവാൻ വകയാർ, തോമസ് കാലായിൽ, തിലക രാജൻ, സുലേഖ വി നായർ, പി.എച്ച് ഫൈസൽ, അർച്ചന ബാലൻ, സിന്ധു സന്തോഷ്, ജോയി തോമസ്, സി.കെ. ലാലു, സലാം കോന്നി, പ്രകാശ് പേരങ്ങാട്ട്, ജസ്റ്റിൻ തരകൻ, ഷാജി വഞ്ചിപ്പാറ, റോബിൻ ചെങ്ങറ എന്നിവർ പ്രസംഗിച്ചു