Trending Now

ശൈത്യകാല മഴ :കേരളത്തില്‍ 66% മഴ കുറവ്:പത്തനംതിട്ടയിൽ മഴ കുറഞ്ഞു

ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രം. കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023( 37.4എം എം ) 2022( 57.1 എം എം) കൂടുതൽ മഴ ലഭിച്ചിരുന്നു. കഴിഞ്ഞവർഷം കൂടുതൽ മഴ ലഭിച്ച പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത് 30 എം എം മാത്രം .ഏറെ വന മേഖലയും ജലം യഥേഷ്ടം ഉള്ള പമ്പ ,അച്ചന്‍കോവില്‍ , മണിമലയാര്‍ ,കല്ലാര്‍ എന്നിവ ഇപ്പോള്‍ വേനല്‍ തുടക്കത്തില്‍ തന്നെ വറ്റുന്നു . കാരണം കണ്ടെത്താന്‍ ഇന്നേ വരെ പഠനം നടന്നില്ല . ഈ നദികളിലെ വെള്ളം ദിനവും വറ്റുന്നു . ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ട് വിവിധ മാധ്യമങ്ങളും പരിസ്ഥിതി സംഘടനകളും നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൌരവമായി കണ്ടിട്ടില്ല . അതിന്മേല്‍ നടപടിയും ഇല്ല .

സംസ്ഥാനത്തു ജനുവരിയിൽ 9 ദിവസവും ഫെബ്രുവരിയിൽ 7 ദിവസവും മാത്രമാണ്. ചെറിയ തോതിൽ സംസ്ഥാനത്തു പലയിടങ്ങളിലായി മഴ ലഭിച്ചത്.ഇനിയുള്ള 2-3 ദിവസങ്ങളിൽ കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കൻ കേരളത്തിൽ പലയിടങ്ങളിലായി മഴ സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മാർച്ച്‌ പ്രവചനം

മാർച്ചിൽ സാധാരണയിൽ കൂടുതൽ മഴ സാധ്യത. ഉയർന്ന താപനില മധ്യ കേരളത്തിൽ സാധാരണ വടക്കൻ കേരളത്തിലും തെക്കേ അറ്റത്തും സാധാരണയിൽ കൂടുതൽ.മാർച്ച്‌ മുതൽ മെയ്‌ വരെ പൊതുവെ മധ്യ തെക്കൻ ജില്ലകളിൽ പകൽ താപനില സാധാരണ, വടക്കൻ ജില്ലകളിൽ കൂടുതൽ. മധ്യ ഇന്ത്യയിൽ ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങൾ വർധിക്കും.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും ( 01/03/2025) സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

error: Content is protected !!