
konnivartha.com: പത്തനംതിട്ട പന്തളം തുമ്പമൺ മണ്ഡലം 12-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബസംഗമം നടന്നു . വാർഡ് പ്രസിഡൻ്റ് ജെയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് രഞ്ജു. എം. ജെ അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡൻ്റ് അഡ്വ. രാജേഷ്‌കുമാർ റ്റി. എ സ്വാഗതം പറഞ്ഞു . രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ യോഗം ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സഖറിയ വർഗ്ഗീസ് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. അഡ്വ. മുഹമ്മദ് ഷഫീക്, ഉമ്മൻ ചക്കാലയിൽ,വര്‍ഗീസ് മുട്ടം എന്നിവർ ആശംസകള്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ ഗ്രാമപഞ്ചായത്ത് വികസന നിർവ്വഹണത്തെപ്പറ്റി ചർച്ച ചെയ്തു. ഡി.സി.സി അംഗം തോമസ് റ്റി വർഗീസ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു. സുനിത ഉല്ലാസ് നന്ദി രേഖപ്പെടുത്തി.