Trending Now

കാടിന്‍റെ മക്കള്‍ക്ക്‌ വേണ്ടി : മുളങ്കുറ്റികൾ ഊന്നി വേനലില്‍ കുടിവെള്ളം ഉറപ്പാക്കി

konnivartha.com: കടുത്ത വേനലില്‍ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ കാട്ടു തോടുകളില്‍ മുളങ്കുറ്റികൾ ഊന്നി അസുരംകുണ്ട് ഡാം പരിസരത്ത് വനം വകുപ്പ് ജീവനക്കാര്‍ തടയണകള്‍ നിര്‍മ്മിച്ചു . തൃശ്ശൂർ ഡിവിഷൻ, മച്ചാട് റേഞ്ച് വനപാലകരാണ് ചെളി നീക്കി മുളങ്കുറ്റികൾ ഉപയോഗിച്ച് ചെറുതടയണ നിർമിച്ചത്. അരുവിയിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്കും സുഗമമാക്കി.

വേനല്‍ കടുത്തതോടെ കാടിന്‍റെ മക്കള്‍ക്ക്‌ കുടിവെള്ളം കിട്ടാക്കനിയായതോടെ വനപാലകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു . കാട്ടില്‍ തന്നെ ഉള്ള ചെറു നീരൊഴുക്കുകള്‍ കണ്ടെത്തി കാട്ടു വിഭവമായ മരകുറ്റികളും മുളയും കൊണ്ട് തടയണകള്‍ തീര്‍ത്തു . കാടിന്‍റെ മക്കള്‍ക്ക്‌ യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച കേരള വനം വകുപ്പിനും ജീവനക്കാര്‍ക്കും നന്മകള്‍ നേരുന്നു.

കാടിന്‍റെ മക്കള്‍ക്ക്‌ വേണ്ടി കുടിവെള്ളം ഉറപ്പാക്കാൻ നടപടി സ്വീകരിച്ച അതിനു വേണ്ടി മനസ്സ് അര്‍പ്പിച്ച വന പാലകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും നേരുന്നു . എല്ലാ വനം ഡിവിഷനിലും ഈ യജ്ഞം നടത്തണം .അതിനു മുഖ്യ വന പാലകന്‍ നിര്‍ദേശം നല്‍കുകയും എല്ലാ പിന്തുണയും നല്‍കണം . ഇതാണ് ജന മനസ്സുകള്‍ ആഗ്രഹിക്കുന്നത് . മനുക്ഷ്യനും വന്യ മൃഗങ്ങളും തമ്മില്‍ ഉള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഈ വലിയ ഉദ്യമത്തിനു കഴിയും .വന്യ മൃഗങ്ങള്‍ ഹൃംസ വിഭാഗം അല്ല . അവര്‍ക്കും അന്നവും ജലവും വേണം .അത് കാട്ടില്‍ തന്നെ ലഭിച്ചാല്‍ അവര്‍ നാട്ടില്‍ ഇറങ്ങില്ല . കാടിനെ അറിയണം . ആരണ്യം നമ്മുടെ ജീവന്‍റെ കേദാര ഭൂമികയാണ് . എല്ലാ നന്മകളും നേരുന്നു.

കോന്നി വാര്‍ത്ത ഡോട്ട് കോം എഡിറ്റോറിയല്‍

 

error: Content is protected !!