
konnivartha.com: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു . അസംഘടിത മേഖലയിലേതുൾപ്പെടെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന സാർവത്രിക പെൻഷൻ പദ്ധതിക്ക് ആണ് ഊന്നല്‍ നല്‍കുന്നത് .
അസംഘടിത മേഖലയിലുള്ള നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാര്‍, ഗിഗ് തൊഴിലാളികൾ എന്നിവര്‍ക്ക് സർക്കാർ പെന്‍ഷന്‍ പദ്ധതികളില്ല.. ഇതിന് പരിഹാരമാണ് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പെന്‍ഷന്‍ പദ്ധതി എന്നാണ് വിവരം.ഇത് കൂടാതെ ശമ്പളക്കാര്‍ക്കും സ്വയം തൊഴിലുകാര്‍ക്കും പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാവുന്നതാണെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .
എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കീഴിലാണ് പദ്ധതി വികസിപ്പിക്കുന്നത്.പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ, വ്യാപാരികൾക്കും സ്വയംതൊഴിൽക്കാർക്കുമുള്ള ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയ നിലവിലുള്ള പെൻഷൻ പദ്ധതികൾ പുതിയ പദ്ധതിയോട് സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് (ബിഒസിഡബ്ല്യു) ആക്ട് പ്രകാരം പിരിച്ചെടുക്കുന്ന സെസ്, നിർമാണ മേഖലയിലെ തൊഴിലാളികളുടെ പെൻഷൻ ഫണ്ടിലേക്ക് ഉപയോഗിക്കുന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.പദ്ധതി നടപ്പിലായാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാകും ഇത് . രാജ്യത്തെ എല്ലാവര്‍ക്കും പെന്‍ഷന്‍ വേണം എന്ന് അവശ്യം ഉന്നയിച്ചു ഒരു സംഘടന തന്നെ ഏറെ നാളായി മുന്നില്‍ ഉണ്ട് .ഇവര്‍ നിരവധി നിവേദനങ്ങളും വിവിധ മന്ത്രാലയങ്ങളില്‍ നല്‍കിയിരുന്നു .
“വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ “എന്ന മുദ്രാവാക്യവുമായി മുന്നില്‍ നില്‍ക്കുന്ന OIOP മൂവ്മെന്റിന്റെ മഹത്തായ ആശയമാണ് അറുപതു വയസ്സു കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും പ്രതിമാസ പെന്‍ഷന്‍ നല്‍കണം എന്ന് . 10,000 രൂപ നല്‍കണമെന്ന അവകാശ പ്രഖ്യാപനം സ്വീകരിച്ചു മുന്നേറ്റം കുറിച്ചിരുന്നു .