Trending Now

വ്യാജ വിസ തട്ടിപ്പ് : ഡൽഹി പോലീസ് മലയാളിയെ പിടികൂടി

 

വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പിൽ മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പി.ആർ രൂപേഷ് എന്നയാളാണ് പിടിയിലായത്.തട്ടിപ്പിന് ഇരയായ മലയാളിയായ യുവാവിനെ ഇറ്റലി മടക്കി അയച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.മലയാളിയായ ഡിജോ ഡേവീസ് ആണ് തട്ടിപ്പിന് ഇരയായത് .

 

സ്ഥിരതാമസ വിസയെന്ന് വിശ്വസിപ്പിച്ചാണ് രൂപേഷ് ഡിജോയ്ക്ക് വ്യാജ വിസ നൽകി കബളിപ്പിച്ചത്. വിസ ലഭിക്കുന്നതിനായി എട്ടുലക്ഷം രൂപ ഡിജോയിൽ നിന്ന് ഇയാൾ കൈപ്പറ്റി.കേരളത്തിൽ ട്രാവൽ ഏജൻസി നടത്തിവന്നിരുന്ന രൂപേഷിന് വ്യാജ വിസ തയാറാക്കുന്ന സംഘവുമായി അടുത്തബന്ധമുണ്ടെന്ന നി​ഗമനത്തിലാണ് ഡൽഹി പോലീസ്. കൂടുതല്‍ അന്വേഷണം നടന്നു വരുന്നു

error: Content is protected !!