
konnivartha.com:കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 ഗുരുമന്ദിരം പടി മഠത്തിൽകാവ് ദേവീ ക്ഷേത്രം റോഡിലെ വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ജില്ലാ – ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി 5,25,000 രൂപ (അഞ്ച് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ) വകയിരുത്തി നിർമ്മിക്കുന്ന പാർക്ക് ലൈറ്റുകൾ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു.
ഗ്രാമ പഞ്ചായത്ത് തുടർ നിർവഹണം നടത്തുന്ന പദ്ധതിയാണ് നടപ്പിലാകുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. ടി അജോമോൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലതികകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ശ്യാം. എസ്. കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, രവീന്ദ്രനാഥ് നീരേറ്റ്, അൻസാരി, നിഖിൽ നീരേറ്റ് , നജിം കോന്നി എന്നിവർ പ്രസംഗിച്ചു