
konnivartha.com: പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് (ഫെബ്രുവരി 24) നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍. തിരഞ്ഞെടുപ്പ് ഫലം https://www.sec.kerala.gov.in/public/te/ ലിങ്കില്‍ ലഭിക്കും.
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണ വാര്‍ഡുകളാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി
konnivartha.com: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എം.ഡി.എല്‍.പി.എസ് കുമ്പഴ, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എന്‍.എസ്.എസ്.എച്ച്.എസ് തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ സര്‍ക്കാര്‍ എല്‍.പി.എസ് പുറമറ്റം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത്/ മുന്‍സിപാലിറ്റി വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24 ന് വാര്‍ഷിക പരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്ക് അവധി ബാധകമല്ല. പോളിംഗ് സ്‌റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ വോട്ടെടുപ്പ് നടപടികള്‍ക്ക് തടസം വരാത്ത വിധത്തില്‍ പരീക്ഷ ഹാളുകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ക്രമീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു