Trending Now

സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി

konnivartha.com: സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി.കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ 25 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പത്തനംതിട്ട പോസ്റ്റോഫീസ് പടിക്കൽ നടത്തുന്ന പ്രതിഷേധ
സമരത്തിൻ്റെ പ്രചാരണാർഥം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 മുതൽ 23 വരെ നടത്തുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് കല്ലേലിയിൽ ആവേശകരമായ തുടക്കമായി.

 

കല്ലേലിത്തോട്ടം ജംങ്ഷഷനിൽ ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ജാഥാ ക്യാപ്റ്റൻ പി.ജെ.അജയകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ അധ്യക്ഷനായി. ജാഥാ മാനേജർ എം.എസ് ഗോപിനാഥൻ, ജാഥാ അംഗങ്ങളായ പി.എസ്.കൃഷ്ണകുമാർ ,സി.സുമേഷ്, തുളസീമണിയമ്മ, ദീദുബാലൻ എന്നിവർ സംസാരിച്ചു. റെജി ജോർജ് സ്വാഗതവും, ഗ്രാമ പഞ്ചായത്തംഗം സിന്ധു നന്ദിയും പറഞ്ഞു.

ഏരിയാ സെക്രട്ടറി ശ്യാംലാൽ വൈസ് ക്യാപ്റ്റനും, ഏരിയാ കമ്മിറ്റി അംഗം  എം.എസ്.ഗോപിനാഥൻ ജാഥാ മാനേജരുമായ ജാഥയിൽ പി.എസ്.കൃഷ്ണകുമാർ ,വർഗീസ് ബേബി, മലയാലപ്പുഴ മോഹനൻ, ആർ.ഗോവിന്ദ്, കെ.ആർ.ജയൻ, സി.സുമേഷ്, കെ.എസ്.സുരേശൻ, തുളസീമണിയമ്മ, രേഷ്മ മറിയം റോയി എന്നിവർ ജാഥാ അംഗങ്ങളുമാണ്.

ആദ്യ സ്വീകരണം കൊക്കാത്തോട് വിളക്കുപടിയിലാണ് നടന്നത്. ഗ്രാമ പഞ്ചായത്തംഗം ജോജു വർഗീസ് അധ്യക്ഷനായി. ടി.രാജേഷ് കുമാർ,ശിവൻകുട്ടി ,മോഹനൻ, ജാഥാ ക്യാപ്റ്ററ്റൻ പി.ജെ.അജയകുമാർ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു.

ജാഥ  (ബുധനാഴ്ച) കൈപ്പട്ടൂർ, വള്ളിക്കോട് ലോക്കൽ മേഖലകളിലും, 20 ന് വി. കോട്ടയം, പ്രമാടം, ഇളകൊള്ളൂർ ലോക്കൽ മേഖലകളിലും, 21 ന് ഐരവൺ, കോന്നിതാഴം ലോക്കൽ മേഖലകളിലും, 22 ന് അരുവാപ്പുലം, കോന്നി ലോക്കൽ മേഖലകളിലും, 23 ന് വെട്ടൂർ, മലയാലപ്പുഴ ലോക്കൽ മേഖലകളിലും ജാഥ പര്യടനം നടത്തി പത്തിശേരിയിൽ ജാഥ സമാപിക്കും.

കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി വിഹിതം അനുവദിക്കുക, വയനാട് പുനരധിവാസ ഫണ്ട് അനുവദിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവൽകരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി പി ഐ എം പ്രക്ഷോഭം.

error: Content is protected !!