Trending Now

കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു

Spread the love

 

konnivartha.com: പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു.  പെരുന്നാട് മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജി (34) )യാണ്  മരണപ്പെട്ടത് .യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു യുവാവിനും കത്തിക്കുത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പ്രതികള്‍ക്കായി അന്വേഷണം ശക്തം.

രാഷ്ട്രീയ സംഘർഷമല്ല കൊലപാതക കാരണമെന്നാണ് പോലീസ് വിശദീകരണം. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജില്ലയിലൊട്ടാകെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു

error: Content is protected !!