Trending Now

പെരുനാട്ടില്‍ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ട സംഭവം:വ്യക്തിവൈരാഗ്യം

 

konnivartha.com: പെരുനാട് മഠത്തുംമൂഴിയിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ.പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിനു സമീപമുണ്ടായ സംഘർഷത്തിലാണ്  പെരുന്നാട് മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജി (34)യ്ക്ക് കുത്തേറ്റത്.

 

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും മരണപ്പെട്ടു . വ്യക്തി വൈരാഗ്യം രാഷ്ട്രീയ കൊലപാതകമാക്കി മാറ്റുവാന്‍ തുടക്കം മുതലേ ശ്രമം ഉണ്ടായതായി പോലീസ് സംശയിക്കുന്നു . വ്യക്തി വൈരാഗ്യം മൂലം ആണ് കത്തി കുത്ത് നടന്നത് എന്ന് തുടക്കത്തില്‍ പോലീസ് പറഞ്ഞിരുന്നു .പ്രദേശത്തു നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നു .അതാണ്‌ സത്യവും .

 

പിന്നീട് വിഷയം സി പി ഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഏറ്റെടുത്തതോടെ രാഷ്ട്രീയ കൊലപാതകം എന്ന മാനം കൈവന്നു . എസ് എഫ് ഐ അടക്കം ഉള്ള സി പി ഐ എംന്‍റെ പോഷക സംഘടനകള്‍ ഇന്ന് തെരുവില്‍ പ്രതിക്ഷേധ പ്രകടനം നടത്തി ആര്‍ എസ് എസ് ബി ജെ പി ആണ് ഗൂഡാലോചന നടത്തിയത് എന്ന് തന്നെ പറഞ്ഞു . എന്നാല്‍ കേരളത്തിലെ പോലീസ് ഇക്കാര്യം പറയുന്നില്ല .

 

പോലീസ് പറയുന്നത് വ്യക്തിവൈരാഗ്യം എന്ന് തന്നെ ആണ് . ജിതിനെ കൊലപ്പെടുത്തിയതു ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു.ജിതിന്റെ കൊലപാതകം ബിജെപിയുടെ മുകളില്‍ കെട്ടിവയ്ക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു .പത്തനംതിട്ട എസ് പി , റാന്നി ഡിവൈഎസ്പി എന്നിവര്‍ കൊലപാതകസ്ഥലം പരിശോധിച്ചു.

 

ജിതിന്റെ കൊലപാതകത്തില്‍ 8 പേരെയാണ് എഫ്‌ഐആറിൽ പ്രതി ചേർത്തിട്ടുള്ളത്.പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണു പ്രതികള്‍ .പ്രതി വിഷ്ണു കാറില്‍നിന്നു കത്തിയെടുത്ത ശേഷം ജിതിനെ കുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.

പത്തനംതിട്ടയിൽ ബിജെപിയിൽ നിന്നും നൂറുകണക്കിനാളുകൾ സിപിഎമ്മിലെത്തുന്നതിന് തടയിടാൻ ബിജെപി കണ്ടെത്തിയ മാ​ർ​ഗമാണ് കൊലപാതക രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.സംഘടനാരം​ഗത്ത് സജീവമായി നിൽക്കുന്ന പ്രവർത്തകനെയാണ് ബിജെപി- ആർഎസ്എസ് സംഘം മൃഗീയമായി കൊലപ്പെടുത്തിയത്.കൊലപാതക രാഷ്ട്രീയം വ്യക്തമായി പ്ലാൻ ചെയ്ത് അവതരിപ്പിച്ച പ്രസ്ഥാനമാണ് ആർഎസ്എസ് എന്നും അദ്ദേഹം വിമർശിച്ചു.

error: Content is protected !!