Trending Now

കുവൈറ്റ് കോന്നി നിവാസി സംഗമവും രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു

 

konnivartha.com:കോന്നി നിവാസി സംഗമം കുവൈറ്റും ബ്ലഡ്‌ ഡോനേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി അദാൻ ഹോസ്പിറ്റൽ ബ്ലഡ് ഡോണെഷൻ സെന്‍ററില്‍ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ 75 ൽ അധികം പേര്‍ രക്‌തദാനം നടത്തി.കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു .

കോന്നി നിവാസി സംഗമം കമ്മറ്റി അംഗങ്ങളായ മത്തായി വർഗ്ഗീസ്, ഷൈൻ ബിബിൻ , രക്തദാന ക്യാംപിന്റെ കണ്‍വീനര്‍ ഷൈജു രാജൻ ചരുവിൽ ,ബിനു വിളയിൽ രാജൻ , ബിഡികെ അംഗം രാജന്‍ തോട്ടത്തില്‍ എന്നിവർ സംസാരിച്ചു . മനോജ് മാവേലിക്കര നന്ദിയും രേഖപ്പെടുത്തി.

സംഘടനയുടെ സഹ രക്ഷാധികാരിബാബു വർഗ്ഗീസ് , ജനറൽ സെക്രട്ടറി സജീവ്, ട്രഷറർ സൂരജ് വർഗ്ഗീസ്, പ്രൊ. പി ആര്‍ ഒ സിബി അലക്സാണ്ടർ, ജോ: ട്രഷറർ ബിബിൻ റ്റി വർഗ്ഗീസ് , തോമസ് മാത്യു, ജിജീ മാത്യു ,വിജിമോൻ, സുനിൽ ജോൺ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

error: Content is protected !!