Trending Now

പ്രത്യേക അറിയിപ്പുകള്‍ : ( 15/02/2025 )

 

ഗതാഗത നിരോധനം

എരുമേലി -പമ്പാ റോഡില്‍ പമ്പാനദിക്ക് കുറുകെ കണമല പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 12 ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ കോസ്‌വേ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഗതാഗത നിരോധനം

വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 19 മുതല്‍ 23 വരെ നിരോധിച്ചു. വെണ്ണിക്കുളം ജംഗ്ഷനില്‍ നിന്ന് റാന്നിയിലേക്ക് നാരകത്താനി വഴിയും റാന്നിയില്‍ നിന്ന് വെണ്ണിക്കുളത്തേക്ക് മുതുപാല വഴിയും വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

 

ഗതാഗത നിയന്ത്രണം

ചിറ്റാര്‍-വയ്യാറ്റുപുഴ-പുലയന്‍പാറ-കൊടുമുടി റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമുടി കമ്യൂണിറ്റി ഹാള്‍ മുതല്‍ ഈട്ടിച്ചുവട് വരെ നവീകരണപ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു

error: Content is protected !!