Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/02/2025 )

ഗതാഗത നിയന്ത്രണം  ഇന്ന് (ഫെബ്രുവരി 13)

കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ കായംകുളം -പത്തനാപുരം റോഡില്‍ പുതുവല്‍ ജംഗ്ഷനിലും ഏഴംകുളം- ഏനാത്ത് റോഡില്‍ വഞ്ചിപ്പടി ജംഗ്ഷനിലും
ഇന്ന് (ഫെബ്രുവരി 13) മുതല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അടൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.


ടൗണ്‍സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയായി

നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടി ടൗണ്‍സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയായി. പത്തനംതിട്ട നഗരസഭ പദ്ധതിയുടെ ഭാഗമായാണ് അബാന്‍ ജംഗ്ഷനില്‍ ഒരു കോടി രൂപ ചിലവില്‍ ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. ആയിരം പേരെ ഉള്‍ക്കൊള്ളുന്ന ഓപ്പണ്‍ സ്റ്റേജ് വിഭാവനം ചെയ്തിട്ടുണ്ട് . ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ പേരിലാണ് കവാടം. മുന്‍ എം എല്‍ എ കെ കെ നായരുടെ സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍ സാങ്കേതിക മികവുകളാല്‍ തീര്‍ത്ത ശബ്ദ-വെളിച്ച സംവിധാനവും പൂര്‍ത്തിയായി. പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട്. സെല്‍ഫി പോയിന്റിനായി കഥകളി രൂപം ആലേപനം ചെയ്ത ഭിത്തികളും ജില്ലയുടെ സംസ്‌കാരിക പെരുമ വിളിച്ചോതുന്ന ചുമര്‍ ചിത്രങ്ങളും ഉണ്ട്.

സോളാര്‍ വേലി: അപേക്ഷ ക്ഷണിച്ചു

കാട്ടുമൃഗശല്യം പ്രതിരോധിക്കാന്‍ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ സോളാര്‍ വേലി പദ്ധതിയിലേക്ക് ഫെബ്രുവരി 17 മൂന്ന് വരെ അപേക്ഷിക്കാം.
കൃഷി സമൃധിയുടെ ഭാഗമായി ഉത്പാദന വര്‍ധന ഉറപ്പ് വരുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 10 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെയുള്ള കൃഷി ഭൂമികള്‍ക്കാണ് സബ്സിഡി.

സൂര്യാഘാതം:  ജോലി സമയം ക്രമീകരിച്ചു

പകല്‍ താപനില ക്രമതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമം അനുവദിക്കണം. മെയ് 10 വരെയാണ് ക്രമീകരണം.

രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് ആരംഭിക്കും. വീഴ്ച വരുത്തുന്ന തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ചട്ടലംഘനം അറിയിക്കാം. ഫോണ്‍: ജില്ലാ ലേബര്‍ ഓഫീസ് 0468 2222234, 8547655259 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പത്തനംതിട്ട- 0468 2223074, 8547655373 തിരുവല്ല- 0469 2700035, 8547655375 അടൂര്‍- 04734 225854, 8547655377 റാന്നി- 04735 223141, 8547655374 മല്ലപ്പള്ളി- 0469 2847910, 8547655376.

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ സ്‌പെഷ്യല്‍ റിബേറ്റ.് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍, റാന്നി-ചേത്തോങ്കര  പ്രവര്‍ത്തിക്കുന്ന  ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് റിബേറ്റ്. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, സില്‍ക്ക് ഷര്‍ട്ടുകള്‍, ചുരിദാര്‍ ടോപ്പുകള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. 30 ശതമാനം വരെ  റിബേറ്റ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ ജസി ജോണ്‍ അറിയിച്ചു. ഫോണ്‍ : ഇലന്തൂര്‍ ഖാദി ടവര്‍ -8113870434, അബാന്‍ ജംഗ്ഷന്‍  – 9744259922, അടൂര്‍  റവന്യൂ ടവര്‍   -9061210135, ചേത്തോങ്കര – റാന്നി – 8984553475.

അഡ്മിഷന്‍

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ആറ് മാസ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്‌സിന് അഡ്മിഷന്‍ എടുക്കാം. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753
(പിഎന്‍പി 350/25)

കരാര്‍ നിയമനം

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറി, ഫാര്‍മസി വിഭാഗങ്ങളിലേക്ക് ഒരുവര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 18-45. തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തില്‍
ജൂനിയര്‍ ലാബ് അസിസ്റ്റന്റ്: രണ്ട്, പ്ലസ് ടു സയന്‍സ്
മോര്‍ച്ചറി അറ്റന്‍ഡര്‍ : രണ്ട്, ഏഴാം ക്ലാസ്
സെക്യൂരിറ്റി : മൂന്ന്, വിമുക്ത ഭടന്‍
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: രണ്ട്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, ഡിസിഎ അംഗീകൃത സര്‍വകലാശാലയില്‍നിന്നുളള പഠനം പൂര്‍ത്തീകരിച്ചവര്‍( ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന).
പബ്ലിക് റിലേഷന്‍ ഓഫീസര്‍: രണ്ട്, എംഎസ്ഡബ്ല്യൂ/ എംബിഎ/ എംഎച്ച്എ/ റഗുലര്‍ കോഴ്സ്.
ആംബുലന്‍സ് ഡ്രൈവര്‍ : മൂന്ന്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (ഹെവി ലൈസന്‍സും ബാഡ്ജും).
ഇസിജി ടെക്നീഷ്യന്‍ : രണ്ട്, വിഎച്ച്എസ്സി -ഇസിജി, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നീഷ്യന്‍, ബാച്ചിലര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നീഷ്യന്‍.
ഫാര്‍മസിസ്റ്റ് : രണ്ട്, ബി ഫാം/ ഡി ഫാം/ ഫാം ഡി/ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ക്ലര്‍ക്ക് : ഒന്ന് , പ്ലസ് ടു, ടാലി, ഡിസിഎ (കമ്പ്യൂട്ടര്‍ പരിജ്ഞാനം).
യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20 വൈകിട്ട് അഞ്ചിന് മുമ്പ് പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2344823.

ടെന്‍ഡര്‍

കോയിപ്രം ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്കു പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ 0469 2997331.

മുട്ടക്കോഴിക്കുഞ്ഞു വിതരണം

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്കായി മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ വി വര്‍ക്കി, രമാദേവി, പഞ്ചായത്തംഗങ്ങളായ റ്റി കെ രാജന്‍, സിറിയക്ക് തോമസ്, ഡോ.ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്:ജില്ലാതല പരിശീലനം നാളെ (ഫെബ്രുവരി 14)

കേന്ദ്ര ജലശക്തി മന്ത്രാലയം ജലവിഭവ വകുപ്പ് മുഖേന നടപ്പാക്കുന്ന മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്, വാട്ടര്‍ ബോട്ടില്‍ സെന്‍സസ്, മീഡിയം ആന്‍ഡ് മേജര്‍ ഇറിഗേഷന്‍ സെന്‍സസ്, സ്പ്രിങ് സെന്‍സസ് എന്നിവയുടെ ജില്ലാതല പരിശീലനം നാളെ (ഫെബ്രുവരി 14) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ അഴൂര്‍ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ നടക്കും

error: Content is protected !!